
ബോളിവുഡ് സൂപ്പർ സ്റ്റാർ ദീപിക പദുക്കോണിന്റെ സഹോദരി അനിഷ പദുക്കോൺ വിവാഹിതയാകുന്നതായി റിപ്പോർട്ട്. ദുബായിൽ താമസിക്കുന്ന വ്യവസായി രോഹൻ ആചാര്യയാണ് വരൻ. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ബിമൽ റോയിയുടെ ചെറുമകൻ കൂടിയാണ് രോഹൻ. ഏറെ നാളത്തെ സൗഹൃദത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോണിന്റെയും ഭാര്യ ഉജ്ജലയുടെയും ഇളയ മകളാണ് 34കാരിയായ അനിഷ. ഒരു പ്രൊഫഷണൽ ഗോൾഫ് പ്ലേയറായ അനിഷ, ദീപിക പദുക്കോൺ ആരംഭിച്ച ‘ദി ലൈവ് ലവ് ലാഫ്’ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ്. മാനസികാരോഗ്യം, വിഷാദം എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായുള്ള പരിപാടികളിലും കാംപയിനുകളിലും സജീവമാണവർ.
ചിമൂവിന്റെയും സുമിത് ആചാര്യയുടെയും മകനാണ് രോഹൻ ആചാര്യ. കുടുംബത്തിന്റെ ട്രാവൽ ബിസിനസിൽ പങ്കാളിയാണ് രോഹൻ. ഇദ്ദേഹത്തിന്റെ സഹോദരി ദിഷ വിവാഹം കഴിച്ചിരിക്കുന്നത് നടൻ സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോളിനെയാണ്.
Also Read: ‘ഞാൻ എങ്ങനെ ഒരു സ്റ്റാർ ആയി മാറി എന്നത് എനിക്ക് അറിയില്ല’: ആമിർ ഖാൻ
അതേസമയം, രോഹിത് ഷെട്ടിയുടെ ‘സിങ്കം എഗെയ്ൻ’ എന്ന ചിത്രമാണ് ദീപികയുടേതായി ഏറ്റവുമൊടുവിൽ റിലീസിനെത്തിയത്. രൺവീർ സിംഗ്, കരീന കപൂർ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഷാരൂഖ് ഖാൻ ചിത്രം ‘കിംഗി’ലാണ് നിലവിൽ താരം അഭിനയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

