​ബോളിവുഡിൽ വീണ്ടും തകർത്തോ ധനുഷ്? ‘തേരേ ഇഷ്‌ക് മേം’ ബോക്സോഫീസിൽ‌‌‌ എത്ര നേടി?

tere ishq mein

ധനുഷ് നായകനായെത്തിയ ബോളിവുഡ് ചിത്രം ‘തേരേ ഇഷ്‌ക് മേം’ ബോക്സോഫീസിൽ കുതിക്കുന്നു. റിലീസായി മൂന്ന് ദിവസത്തിനുള്ളിൽ ആഭ്യന്തരമായി ചിത്രം 50 കോടിയിലേറെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. വാരാന്ത്യത്തിൽ മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസിൽ സ്ഥാനം ഉറപ്പിക്കാൻ ധനുഷ് ചിത്രത്തിനായി.

കൃതി സനോൺ ആണ് ഈ ചിത്രത്തലെ നായിക. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ‘തേരേ ഇഷ്ക് മേം’ സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് എൽ റായി ആണ്. നവംബർ 28 ന് പുറത്തിറങ്ങിയ ചിത്രത്തെ ബോളിവുഡ് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് പറയാം. ആദ്യ ദിവസം തന്നെ 16 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് വിവരം. ഹിന്ദി പതിപ്പ് 15.25 കോടിയും തമിഴ് പതിപ്പ് മൊത്തം 75 ലക്ഷം രൂപയും നേടി.

‘രാഞ്ജനാ’ (2013), ‘അത്രംഗി രേ’ (2021) എന്നിവയ്ക്ക് ശേഷം ധനുഷ് സംവിധായകൻ ആനന്ദ് എൽ. റായിയുമായി കൈകോർത്ത മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ‘തേരെ ഇഷ്ക് മേമി’ന്. ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ ധനുഷ് അവതരിപ്പിക്കുന്നത്.

Also Read: ‘ചലച്ചിത്രമേഖലയ്ക്ക് കനത്ത നഷ്ടം’: ബോളിവുഡ് ഇതിഹാസം ധര്‍മ്മേന്ദ്രയുടെ വിയോ​ഗത്തിൽ വികാരാധീനനായി സൽമാൻ ഖാൻ

ഹിമാന്‍ഷു ശര്‍മയും നീരജ് യാദവും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ആനന്ദ് എൽ റായി, ഹിമാൻഷു ശർമ എന്നിവർക്കൊപ്പം ഭൂഷൺ കുമാറും കൃഷൻ കുമാറും ചേർന്നാണ് നിർമാണം. ഇർഷാദ് കാമിലുമിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News