‘എനിക്ക് 13 വയസുള്ള മകളുണ്ട്, ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ’ എന്ന് ചോദിച്ച് ശ്വേത പൊട്ടിക്കരഞ്ഞു; പൊതുസമൂഹം കൂടെയുണ്ടെന്ന പിന്തുണ നല്‍കി മേജര്‍ രവി

Major Ravi Swetha Menon

ശ്വേതാ മേനോന് എതിരെ കേസെടുത്തതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മേജര്‍ രവി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് മേജര്‍ രവി ശ്വേതയ്ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. അമ്മ സംഘടന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊണ്ട് ശ്വേതയ്‌ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജര്‍ രവി പറഞ്ഞു.

താന്‍ ശ്വേതയെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ശ്വേതാ കരയുകയായിരുന്നുവെന്നും ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായതെന്നും മേജര്‍ രവി പറഞ്ഞു. എനിക്ക് 13 വയസുള്ള മകളുണ്ടെന്നും ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നുമാണ് ശ്വേത എന്നോട് ചോദിച്ചതെന്നും മേജര്‍ രവി പ്രതികരിച്ചു.

ശ്വേത തെരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിതെന്നും കേസില്‍ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തില്‍, ഒരു പെണ്‍കുട്ടിയുടെ ജീവിതം തുലയ്ക്കാന്‍ ശ്രമിച്ച ആളുകള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്നും മേജര്‍ രവി പറഞ്ഞു.

പോണോഗ്രാഫി തെരഞ്ഞപ്പോഴാണ് അയാള്‍ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാള്‍ തിരയാന്‍ പോയതെന്നും അയാളാണ് യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടതെന്നും പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ടെന്നും മേജര്‍ രവി വീഡിയോയില്‍ പറഞ്ഞു.

അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ചെന്ന് ചൂണ്ടികാട്ടിയാണ് കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടി സിനിമകളിലും പരസ്യങ്ങളിലും നടി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി തിയ്യറ്ററുകളില്‍ പ്രദര്‍പ്പിച്ച സിനിമകളുടെ ചില ഭാഗങ്ങള്‍ ചൂണ്ടികാട്ടിയാണ് പരാതി.

ALSO READ : അശ്ലീല സിനിമ രംഗങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേത മേനോനെതിരെ കേസ്

പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.കുപ്രസിദ്ധി നേടി നടി പണം സമ്പാദിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി മത്സരിക്കുന്ന സാഹചര്യത്തിലാണ് കേസ് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News