
18 വർഷങ്ങള്‍ക്കിപ്പുറം ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ‘പേട്രിയറ്റി’ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പോസ്റ്റർ പുറത്തു വിട്ടത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഒരുപാട് പേരാണ് ലൈക്കുകളും കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
മമ്മൂട്ടി പിസ്റ്റള്‍ ചൂണ്ടി നിൽക്കുന്നതും മോഹൻലാൽ റൈഫിള്‍ ചൂണ്ടി നിൽക്കുന്നതാണ് ചിത്രത്തിൽ കാണാനാകുന്നത്. സഞ്ചരിക്കുന്ന കാറിനുള്ളിലെ ദൃശ്യത്തിൽ കുഞ്ചാക്കോ ബോബനാണ് വാഹനമോടിക്കുന്നത്. നേരത്തെ തന്നെ ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററുകള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സെക്കൻ്റ് ലുക്ക് പോസ്റ്റർ താരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ആക്ഷൻ ചിത്രമായ പേട്രിയറ്റ് ഏപ്രിൽ മൂന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും.
അവർ രണ്ടാളും ഒന്നിച്ചാൽ ബ്ലാസ്റ്റ്, ഇത് കത്തും, ഇറ്റ്സ് പീക്ക് എന്നുള്ള കമൻ്റുകളാണ് പോസ്റ്ററിന് താഴെ ആരാധകർ പറഞ്ഞിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

