
ലോകമെമ്പാടും ആരാധകരുള്ള സൂപ്പർ സ്റ്റാർ രജനീകാന്തിൻ്റെ പിറന്നാൾ തമിഴ് നാട്ടിലും വിവധയിടങ്ങളിലുമുള്ള ആരാധകർ ആഘോഷമാക്കുകയാണ്. അതോടൊപ്പം സിനിമ ലോകത്തെ നിരവധി പ്രമുഖരും താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. തലൈവർ എഴുപത്തിയഞ്ചാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. ആരാധകർ തമിഴ് നാട്ടിൽ ഇന്നലെ മുതൽ തന്നെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. എഴുപത്തിയഞ്ച് ഭാഷകളിലുള്ള ആശംസ പോസ്റ്ററുകൾ താരത്തിൻ്റെ ആരാധകർ വിവിധയിടങ്ങളിൽ പതിപ്പിച്ചിരുന്നു. ഇതിന് പുറമെ മറ്റ് പല ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ സിനിമയിലെ പ്രധാനപ്പെട്ടവരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ആശംസകൾ അറിയിച്ചു. തമിഴ് നാട് മുഖ്യ മന്ത്രി എം.കെ സ്റ്റാലിനുൾപ്പെടെയുള്ള പ്രമുഖർ രജനികാന്തിന് ആശംസകൾ നേരുകയും ഒപ്പമുള്ള ചിത്രം പങ്കു വയ്ക്കുകയും ചെയ്തു. പിന്നാലെ താരങ്ങളായ കമല്‍ഹാസന്‍, ധനുഷ്, എസ്.ജെ സൂര്യ, ജാക്കി ഷറോഫ്, ഖുശ്ബു തുടങ്ങി നിരവധി പേരും ആശംസകൾ അറിയിച്ച് കൊണ്ടുള്ള പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചു. ഇവരുടെ പോസ്റ്റുകളിലും നിരവധിപ്പേർ തലൈവർക്ക് ആശംസകൾ അറിയിക്കുകയുെം സന്തോഷവും ആരോഗ്യവും നേരുകയും ചെയ്തു.
Also read; തലൈവർ @ 75
’75 വര്‍ഷത്തെ ശ്രദ്ധേയമായ ജീവിതം, ഇതിഹാസ സിനിമകളുടെ 50 വര്‍ഷങ്ങള്‍, എന്റെ സുഹൃത്ത് രജനീകാന്തിന് ജന്മദിനാശംസകള്‍ കമല്‍ഹാസന്‍ എക്‌സില്‍ കുറിച്ചു. ‘ജന്മദിനാശംസകള്‍, തലൈവാ എന്ന സന്ദേശമാണ് ധനുഷ് പങ്കുവെച്ചത്.
സിനിമ ലോകത്ത് രജനി കാന്ത് 50 വർഷങ്ങൾ പിന്നിടുന്ന വർഷം കൂടിയാണിത്. ഇതിനോടുള്ള ആദര സൂചകമായും പിറന്നാൾ സമ്മാനമായും 25 വർഷം മുന്നെ തീയേറ്ററുകളിൽ ഇതിഹാസം സൃഷ്ടിച്ച പടയപ്പ റീ റീലീസ് ചെയ്യുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


