‘ചലച്ചിത്രമേഖലയ്ക്ക് കനത്ത നഷ്ടം’: ബോളിവുഡ് ഇതിഹാസം ധര്‍മ്മേന്ദ്രയുടെ വിയോ​ഗത്തിൽ വികാരാധീനനായി സൽമാൻ ഖാൻ

dharmendra-salman khan

ബോളിവുഡ് ഇതിഹാസ നടൻ ധർമ്മേന്ദ്രയുടെ വിയോ​ഗത്തിൽ പ്രതികരിച്ച് നടൻ സൽമാൻ ഖാൻ. ഇന്ത്യൻ ചലച്ചിത്രമേഖല ഒരു വലിയ നഷ്ടം നേരിട്ടു എന്ന് ധർമ്മേന്ദ്രയുടെ പേര് പരാമർശിക്കാതെ സൽമാൻ ഖാൻ പറഞ്ഞു. രാജ്യത്തിന് മാത്രമല്ല, ആരാധകർക്കും ബോളിവുഡിന് തന്നെയും വലിയ വിങ്ങലാണ് ഈ വിയോ​ഗം വരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

നവംബർ 24നാണ്, തന്റെ 89-ാം വയസിൽ ധർമ്മേന്ദ്ര കളമൊഴിഞ്ഞത്. അന്ത്യകർമത്തിലും നവംബർ 27ന് ഡിയോൾ കുടുംബം സംഘടിപ്പിച്ച പ്രാർത്ഥനാ യോഗത്തിലും എത്തിയ ആദ്യത്തെ ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളായിരുന്നു സൽമാൻ ഖാൻ. ധർമ്മേന്ദ്രയുമായി എന്നും വളരെ അടുത്ത ബന്ധം പുലർത്തിയ ആൾ കൂടിയാണ് സൽമാൻ ഖാൻ. കജോളും അർബാസ് ഖാനും അഭിനയിച്ച ‘പ്യാർ കിയാ തോ ഡർണ ക്യാ’ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

50 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ബന്ധമാണ് ഖാൻ കുടുംബവുമായി ധർമ്മേന്ദ്രയ്ക്കുള്ളത്. സൽമാൻ ഖാന്റെ പിതാവ് സലിം ഖാൻ ജാവേദ് അക്തറിനൊപ്പം ഐക്കോണിക് ക്ലാസിക് ചിത്രം ‘ഷോലെ’ എഴുതിയ കാലഘട്ടം മുതലാണ് അത് തുടങ്ങുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി ഇന്നും വിശേഷിപ്പിക്കപ്പെടുന്നതാണ് ‘ഷോലെ’യിൽ ധർമ്മേന്ദ്ര അവതരിപ്പിച്ച വീരുവിന്റെ വേഷം.

Also Read: ദീപിക പദുകോണിന്റെ സഹോദരി വിവാഹിതയാകുന്നു; വരൻ ആരാണെന്ന് അറിയാമോ?

1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ധർമ്മേന്ദ്ര പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് നിലയുറപ്പിച്ചു. 60കളിലും 70കളിലും 80കളിലും ബോളിവുഡിന്റെ ​ഗതിനിർണയിക്കാൻ അദ്ദേഹത്തിനായി. നിരവധി പേരാണ് താരത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചേർന്നത്. അമിതാഭ് ബച്ചൻ, ജീതേന്ദ്ര, രാകേഷ് റോഷൻ, രേഖ തുടങ്ങി ഹൃതിക് റോഷൻ, വരുൺ ധവാൻ, ജാക്കി ഭഗ്നാനി, രാകുൽ പ്രീത് സിംഗ്, അജയ് ദേവ്ഗൺ, അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് തുടങ്ങിയവർ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. ഈ വർഷം ഡിസംബർ 8ന് തന്റെ 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു ധർമ്മേന്ദ്രയുടെ വിയോ​ഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News