31-ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍

Kolkata International Film Festival

31-ാമത് കൊല്‍ക്കത്ത ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത ” എ പ്രഗനന്റ് വിഡോ ” തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മലയാളത്തില്‍ നിന്നും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ” എ പ്രഗനന്റ് വിഡോ”. ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥ പറയുന്നതാണ് ചിത്രം.

ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. നവംബര്‍ 6 മുതല്‍ 13 വരെ കൊല്‍ക്കത്തയില്‍ വച്ചാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ” എ പ്രഗനന്റ് വിഡോ”.

Also read – ‘ഞാൻ അദ്ദേഹത്തിനു വേണ്ടിയുള്ള കഥയുടെ പണിപ്പുരയിലാണ്’: രജനീകാന്തുമായുള്ള സിനിമയുണ്ടാകുമെന്ന് വെളിപ്പെടുത്തി സംവിധായകൻ മാരി സെല്‍വരാജ്

വ്യാസ ചിത്രയുടെ ബാനറില്‍ ഡോ പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ചിത്രം, ക്രൗഡ് ക്ലാപ്സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില്‍ ഡോ പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടിങ്ക്വിള്‍ ജോബിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശിവന്‍കുട്ടി നായര്‍, അജീഷ് കൃഷണ, അഖില, സജിലാല്‍ നായര്‍, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രന്‍ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ എം സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് താരങ്ങള്‍. സിനിമയുടെ ആദ്യ പോസ്റ്റര്‍ , ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞ മാസം പ്രകാശനം ചെയ്തിരുന്നു..

തിരക്കഥ, സംഭാഷണം – രാജേഷ് തില്ലങ്കേരി.
ഛായാഗ്രഹണം – സാംലാല്‍ പി തോമസ്,
എഡിറ്റര്‍ – സുജിര്‍ ബാബു സുരേന്ദ്രന്‍,
സംഗീതം – സുധേന്ദുരാജ്
ശബ്ദമിശ്രണം – ആനന്ദ് ബാബു
കളറിസ്റ്റ്- ബിപിന്‍ വര്‍മ്മ
ശബ്ദലേഖനം – ജോയ് നായര്‍
സൗണ്ട് എഫക്ട്‌സ് – രാജേഷ് കെ ആര്‍
കലാസംവിധാനം- രതീഷ് വലിയകുളങ്ങര
മേക്കപ്പ് ചീഫ്- ജയന്‍ പൂങ്കുളം
മേക്കപ്പ്മാന്‍- സുധീഷ് ഇരുവൈകോണം
ക്യൂറേറ്റര്‍- രാജേഷ് കുമാര്‍ ഏക
സബ്‌ടൈറ്റില്‍സ് – വണ്‍ഇഞ്ച് ബാരിയര്‍
ഓഫീസ് ഹെഡ്ക-ലാ ബൈജു
അഡീഷണല്‍ സോങ് – പോളി വര്‍ഗ്ഗീസ്
ഗാനരചന – ഡോക്ടര്‍ സുകേഷ്, ഡോക്ടര്‍ ബിജു ബാലകൃഷ്ണന്‍, തുമ്പൂര്‍ സുബ്രഹ്മണ്യം ബിജു പ്രഹ്ലാദ്, കീര്‍ത്തനം-ഭാസ്‌കര്‍ ഗുപ്ത വടക്കേപ്പാട്
അസോസിയേറ്റ് ഡയറക്ടര്‍ – ബൈജു ഭാസ്‌കര്‍, രാജേഷ് അങ്കോത്ത്
പ്രൊഡക്ഷന്‍ ഡിസൈനര്‍- സജേഷ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അനില്‍ കല്ലാര്‍
പി ആര്‍ ഒ – എ എസ് ദിനേശ്. ബിജിത്ത് വിജയന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News