
മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഷോർട്ട് ഫിലിം ‘ആരോ’ യൂട്യൂബിൽ റിലീസ് ചെയ്തു. രഞ്ജിത്താണ് ഷോർട് ഫിലിമിന്റെ സംവിധായകൻ. മഞ്ജു വാര്യരും ശ്യാമ പ്രസാദും പ്രധാന വേഷങ്ങളിലെത്തുന്ന ആരോ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ കാര്യം മമ്മൂട്ടി സോഷ്യൽ മീഡിയ വഴി അറിയിച്ചിട്ടുണ്ട്.
രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം കൂടിയാണ് ആരോ. യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഹൃസ്വ ചിത്രം പ്രദർശിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. നടൻ അസീസ് നെടുമങ്ങാടും ഷോർട്ട് ഫിലിമിലുണ്ട്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമിച്ചത്. ചിത്രത്തിന്‍റെ കഥയും സംഭാഷണവും വി ആര്‍ സുധീഷിന്‍റേതാണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജി ബാലാണ്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

