
തീയേറ്ററുകളിൽ ചിരിയുടെയും ആക്ഷന്റെയും വെടിക്കെട്ട് തീർത്ത ‘രംഗണ്ണൻ’ വീണ്ടും എത്തുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആവേശം’ രണ്ടാം ഭാഗത്തിന് ഒരുങ്ങുന്ന വാർത്ത ഫഹദ് തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ആവേശം 2 ഉറപ്പായും ഉണ്ടാകുമെന്നും 2027-ലോ 2028-ലോ ചിത്രം വെള്ളിത്തിരയിലെത്തുമെന്നും താരം വ്യക്തമാക്കി. ഇതോടെ സോഷ്യൽ മീഡിയയിൽ രംഗണ്ണന്റെ രണ്ടാം വരവിനായുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
ALSO READ : ഇതിഹാസങ്ങൾ ഒന്നിക്കുമ്പോൾ വില്ലൻ ഈ യുവതാരം; ‘പേട്രിയറ്റ്’ അപ്‌ഡേറ്റിൽ ഞെട്ടി ആരാധകർ!
ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആവേശം’ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ കോമഡി ഹിറ്റുകളിൽ ഒന്നായിരുന്നു. ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രത്തിന്റെ വേഷവും ശൈലിയും പ്രേക്ഷകർക്കിടയിൽ വൻ തരംഗമായിരുന്നു സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സമീർ താഹിറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു.ജിത്തു മാധവൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആവേശം’ മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ കോമഡി ഹിറ്റുകളിൽ ഒന്നായിരുന്നു. ഫഹദ് അവതരിപ്പിച്ച രംഗ എന്ന കഥാപാത്രത്തിന്റെ വേഷവും ശൈലിയും പ്രേക്ഷകർക്കിടയിൽ വൻ തരംഗമായിരുന്നു സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സമീർ താഹിറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

