‘തുള്ളുവതോ ഇളമൈ’യിലൂടെ ശ്രദ്ധേയനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

ഗുരുതര കരൾ രോഗത്തിനോട് പൊരുതി ഒടുവിൽ നടൻ അഭിനയ് കിങ്ങർ ഓർമയായി. 44 വയസായിരുന്നു. ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. 2002ൽ ‘തുള്ളുവതോ ഇളമൈ’യിലെ ധനുഷിന്റെ സഹതാരമായാണ് അദ്ദേഹം സിനിമയിലേക്ക് അരങ്ങേറിയത് .
‘തുള്ളുവതോ ഇളമൈ’ കൂടാതെ ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്​ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ’, ‘തുപ്പാക്കി’, ‘അൻജാൻ തുടങ്ങി ഏകദേശം 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രമായ ‘കൈ എത്തും ദൂരത്തി’ൽ കിഷോർ എന്ന കഥാപാത്രത്തിലൂടെ താരം മലയാള സിനിമയിലും എത്തി. സിനിമകളോടൊപ്പം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതോടൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ അഭിനയ് തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയിട്ടുണ്ട്.

ALSO READ: ‘ആ ചോദ്യം അത്ര ക്യൂട്ടല്ല സർ; ഇത് നിങ്ങൾ ഒരു നടനോട് ചോദിക്കുമോ?’ ഗൗരിയുടെ വാക്കുകൾ ‘സോ കോള്‍ഡ്’ ആണുങ്ങളുടെ മുഖത്തേറ്റ പ്രഹരം

അവസാനകാലത്ത് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സാമ്പത്തികമായി വലിയ രീതിയിലുള്ള ബുദ്ധിമുട്ട് താരം അനുഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായി സിനിമാ മേഖലയിൽ നിന്ന് സഹായം ലഭിച്ചിരുന്നു. ധനുഷ് ഉൾപ്പെടെ നിരവധി പേർ അഭിനയ് കിങ്ങിന് സഹായവുമായി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News