
നടൻ നിവിൻ പോളിയുടെ മികച്ച പൊലീസ് കഥാപാത്രമാണ് ‘ആക്ഷൻ ഹീറോ ബിജു 2’വിലെ ബിജു പൗലോസ് എന്നത്. മലയാളികൾക്ക് മുന്നിൽ മറ്റൊരു മുഖം തന്നെ ആണ് നിവിൻ പോളി ആ ചിത്രത്തിലൂടെ കാണിച്ചുതന്നത്. എബ്രിഡ് ഷൈൻ ഒരുക്കിയ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂളിന് ശേഷം സിനിമ ചിത്രീകരണം നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
‘ആക്ഷൻ ഹീറോ ബിജു 2 ചിത്രം ഞങ്ങൾ തുടങ്ങിയതാണ്. പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ ആ ചിത്രത്തിന് സംഭവിച്ചു. ആ ചിത്രം ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ് അത്. ഇനി അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് എബ്രിഡ് ഷൈൻ പറഞ്ഞത്.
ALSO READ: വാലന്റൈൻ വീക്കിൽ ഒടിടിയിലേക്കെത്തുക കിടിലൻ സിനിമകൾ: അറിയാം പുതിയ റിലീസുകൾ
നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിക്കാനിരുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി ഈ ചിത്രത്തിലൂടെ കാണാൻ സാധിച്ചിരുന്നു. അത് തന്നെ ആണ് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണവും. അന്ന് മുതൽ തുടങ്ങിയതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

