
ബാഴ്സലോണയിലെ 24 ഹവര്‍ എൻഡ്യൂറൻസ് റേസിങ്ങില്‍ പങ്കെടുത്തതിനുശേഷം ഭാര്യ ശാലിനിയെ ഓര്‍ത്തെടുത്ത് തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാർ. വീട്ടിലെ കാര്യങ്ങളും കുട്ടികളെയും നന്നായി നോക്കുന്നതിന് അദ്ദേഹം തൻ്റെ ഭാര്യയോട് നന്ദി രേഖപ്പെടുത്തി.
അടുത്തിടെ ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. കോളേജിലേക്ക് പോകാനൊരുങ്ങുന്ന മകളെയും പുതിയ സ്കൂളിലേക്ക് മാറുന്ന മകനെയും പരിപാലിക്കാൻ ശാലിനിയില്ലാതെ അസാധ്യമാണെന്ന് നടൻ പറയുന്നു.
“ശാലിനി കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ വളരെ കൂടുതലാണ്. അവളുടെ പിന്തുണ ഇല്ലെങ്കിൽ എനിക്ക് ഇതൊന്നും ചെയ്യാനാവില്ല. ഞാൻ ഇല്ലാത്തപ്പോൾ അവള്‍ കുട്ടികളെയും വീടും നോക്കുന്നത് വളരെ വലിയ കാര്യം തന്നെയാണ്. കുട്ടികൾക്ക് എന്നെ കാണാൻ വളരെ കുറച്ച് അവസരമേ ലഭിക്കാറുള്ളൂ. അവര്‍ എത്രത്തോളം മിസ്സ് ചെയ്യുന്നോ അതിനെക്കാളേറെ ഞാൻ അവരെ മിസ്സ് ചെയ്യുന്നു. ഇവ കാണപ്പെടാത്ത കാര്യങ്ങളാണ്. എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും അത്രത്തോളം പ്രിയപ്പെട്ടതാണെങ്കിൽ, ചില ത്യാഗങ്ങൾ ചെയ്യേണ്ടിവരും” അജിത് കുമാര്‍ ദേശീയ മാധ്യമത്തോടുള്ള അഭിമുഖത്തിനിടെ പറഞ്ഞു.
ALSO READ: വയസ് 20, പ്രതിഫലം 2 കോടി; മലയാളത്തിലെ എൻട്രി കളറാക്കി സായ് അഭ്യങ്കര്‍
ഈ വർഷം ആദ്യം ഒരു ക്ഷേത്ര സന്ദർശനത്തിനിടെ ശാലിനിയുടെ നെറ്റിയിൽ ബിന്ദി വെച്ചതും അതിന് പിന്നാലെ ശാലിനി തമാശയായി അദ്ദേഹത്തിൻ്റെ കാലിൽ തൊട്ട വീഡിയോ അടുത്തിടെ വൈറലായിരുന്നു . “വീട്ടില്‍ ചെന്നെത്തിയാൽ ഞാൻ തന്നെയാണ് അവളുടെ കാലിൽ തൊടേണ്ടിവരിക,” എന്ന് അദ്ദേഹം തമാശയായി അന്ന് പറഞ്ഞു. അവരുടെ ബന്ധത്തിലെ സ്നേഹത്തിൻ്റെ ആഴം പ്രതിഫലിക്കുന്ന സംഭവമായിരുന്നു ഇത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

