
മലയാളികൾക്കിടയിൽ വളരെ എളുപ്പം ഇടം നേടിയ താരമായിരുന്നു അജ്മൽ അമീർ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിക്കാമെന്ന് അദ്ദേഹം വർഷങ്ങൾക്ക് മുൻപ് തന്നെ തെളിയിച്ചതാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഓഡിയോ എന്ന തരത്തിൽ ചില ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നത്. എന്നാൽ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഫാബ്രിക്കേറ്റഡ് സ്റ്റോറീസുകൾക്കോ, എഐ വോയിസ് ഇമിറ്റേഷനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തന്നെ തന്നെയോ തൻ്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വഴിയാണ് ഇക്കാര്യം പറയുന്നത്.
രണ്ട് വലിയ ഇൻഡസ്ട്രികളിൽ പോയിട്ട് പ്രൂവ് ചെയ്ത്, സർവ്വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തു പോകുന്ന ഒരു വ്യക്തിയാണ് താനെന്ന് അജ്മൽ അമീർ പറഞ്ഞു. തനിക്ക് നിലവിൽ കൃത്യമായിട്ട് ഒരു മാനേജരോ, ഒരു പിആർ ടീമോ, അതുപോലെ കൃത്യമായിട്ടുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ടെപ്പോഴോ തൻ്റെ ഫാൻസുകാർ തുടങ്ങിയിരുന്ന ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് താൻ കണ്ടിന്യൂ ചെയ്ത് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും, ഇന്ന് മുതൽ വരുന്ന എല്ലാ കണ്ടെന്റുകളും എല്ലാ കാര്യങ്ങളും തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മൽ പ്രഖ്യാപിച്ചു.
രണ്ടു മൂന്ന് ദിവസം മുന്നേ വളരെ മോശപ്പെട്ട രീതിയിൽ തൻ്റെ ഒരു ന്യൂസ് പുറത്തുവന്നതിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാ സോഷ്യൽ മീഡിയ ആൾക്കാർക്കും തൻ്റെ നന്ദിയും സ്നേഹവും അദ്ദേഹം അറിയിക്കുന്നു. തന്നെ ബാക്ക് ടു ബാക്ക് ഡീഫ്രെയിം ചെയ്തുകൊണ്ട് ഒരുപാട് പോസ്റ്റുകൾ ഇട്ട സോഷ്യൽ മീഡിയ പ്രവർത്തകരോട്, അവർക്ക് സമൂഹത്തോടുള്ള സ്നേഹവും കരുതലും ഒക്കെ കണ്ടിട്ട് തനിക്ക് ഒരുപാട് റെസ്പെക്ട് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെറിവിളികൾക്കൊക്കെ മുകളിൽ, തന്നെ സാന്ത്വനിപ്പിച്ചുകൊണ്ടും ആശ്വസിപ്പിച്ചുകൊണ്ടും വന്ന ടെക്സ്റ്റുകളും ആളുകളും വോയിസ് മെസ്സേജുകളും തന്ന ശക്തിയാണ് താൻ ഇന്ന് പ്രേക്ഷകരുടെ മുമ്പിൽ ഇരിക്കാനുള്ള പ്രധാന കാരണം എന്നും അദ്ദേഹം എടുത്തുപറഞ്ഞു. പ്രേക്ഷകർക്ക് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നതെന്നും, അവരാണ് തൻ്റെ ഡ്രൈവിങ് ഫോഴ്സ് എന്നും അജ്മൽ അറിയിച്ചു.
നിലവിൽ ദുബായിലാണ് താൻ ഉള്ളതെന്നും, തൻ്റെ കുറച്ച് പുതിയ പ്രോജക്ട്സുകളുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം അറിയിച്ചു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരായിരം നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം സംസാരം അവസാനിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകളും വിമർശനങ്ങളും അജ്മൽ അമീർ നേരിടുന്നുണ്ട്. വിവാഹിതനാണ് അജ്മൽ അമീർ. രണ്ട് മക്കളുമുണ്ട്. പ്രണയകാലം എന്ന സിനിമയിലൂടെ ആണ് താരം വളരെ വലിയൊരു ഫാൻബേസ് സൃഷ്ടിച്ചത്. അതേസമയം പിന്നീട് നായകനായി അധികം സിനിമകളിൽ നടനെ കണ്ടിട്ടില്ല. തമിഴിലും കൂടുതൽ വില്ലൻ വേഷങ്ങളാണ് ചെയ്തത്. നായകനായും സഹനായകനായും വില്ലനായുമെല്ലാം അജ്മൽ അമീർ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

