വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന്‌ പരുക്കേറ്റു

bijukuttan car accident

ചലച്ചിത്ര നടൻ ബിജുക്കുട്ടന്‌ വാഹനാപകടത്തിൽ പരുക്കേറ്റു. ദേശീയപാതയിൽ വച്ചാണ്‌ അപകടം ഉണ്ടായത്‌. പാലക്കാട്‌ വടക്കുമുറിയിൽ വച്ച്‌ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ചെന്ന്‌ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്ന്‌ പോയതായാണ്‌ വിവരം.

ബിജുക്കുട്ടന്റെ ഡ്രൈവർക്കും അപകടത്തിൽ നേരിയ പരുക്ക്‌ പറ്റിയിട്ടുണ്ട്‌. പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റൊരു വാഹനത്തിൽ കൊച്ചിയിലേക്ക് പോയി

ALSO READ: ആരാകും തലപ്പത്തേയ്ക്ക് ? എഎംഎംഎയിൽ ഇന്ന് തെരഞ്ഞെടുപ്പ്

ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് താരം കൂടുതലായി അവതരിപ്പിക്കുന്നത്. ഛോട്ടാ മുംബൈ, ഗോദ, ആന്‍മരിയ കലിപ്പിലാണ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സുബിതയാണ് ഭാര്യ. ലക്ഷ്മി, പാര്‍വതി എന്നിവര്‍ മക്കള്‍.

ENGLISH SUMMARY: Film actor Bijukuttan was injured in an accident. The accident occurred on the national highway. The car in which Bijukuttan was travelling hit the back of a parked lorry at Vadakkumuri in Palakkad. The front of the car was reportedly damaged.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News