ദിവസവും ചോറ് കഴിക്കാറുണ്ട് പക്ഷെ വിത്തിടാനിറങ്ങുന്നത് ആദ്യമായിട്ടാണ്: നെൽകൃഷിയിലേക്കിറങ്ങി ധ്യാൻ ശ്രീനിവാസൻ

Dhyan Sreenivasan about rice farming

കൊച്ചി: നെൽകൃഷിയിലേക്ക് ഇറങ്ങി നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. സുഹൃത്തുക്കൾക്കൊപ്പം നടൻ എറണാകുളം കണ്ടനാട് പുന്നച്ചാൽ പാടശേഖരത്തിലാണ് വിത്ത് വിതക്കാനിറങ്ങിയത്. ഉദയംപേരൂർ ​ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും എംഎഫ്സി കമ്പനിയുടെയും ആഭിമുഖ്യത്തിലായിരുന്നു വിത മഹോത്സവം സംഘടിപ്പിച്ചത്.

വിത്ത് വിതക്കാനായി പാടശേഖരത്തേക്കിറങ്ങിയ നടൻ ദിവസവും ചോറ് കഴിക്കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് വിത്തിടുന്നതെന്നും പറഞ്ഞു. അച്ഛൻ വർഷങ്ങളായി കൃഷി ചെയ്തുവന്നിരുന്നതാണെന്നും എന്നും എഴുന്നേറ്റ് വരുമ്പോൾ കാണുന്നതും ഈ പാടമാണെന്നും ധ്യാൻ പറഞ്ഞു. ലാഭമോ നഷ്ടമോ ഒന്നും നോക്കാതെ 80 ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നതെന്നും ധ്യാൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മദ്രാസി ഉൾപ്പെടെ ഈ ആ‍ഴ്ചയിൽ എത്തുന്നു ഒടിടിയിലെത്തുന്നു കിടിലൻ സിനിമകൾ: 13 റിലീസുകൾ

ധ്യാനിനൊപ്പം സിനിമാ നടൻ മണികണ്ഠൻ ആചാരിയും കൃഷി കൃഷിയിൽ പങ്കുചേർന്നു. ധ്യാനിന്‍റെ അച്ഛനും സിനിമാ നടനുമായ ശ്രീനിവാസന്‍ രക്ഷാധികാരിയായി പ്രവര്‍ത്തിക്കുന്ന പുന്നച്ചാൽ പാടശേഖരത്ത് നേരത്തെ ജൈവകൃഷി നടത്തിയിരുന്നു.

Content Highlight: Dhyan Sreenivasan took part in rice farming at Punnachal paddy fields in Kandanad, Ernakulam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News