വീട്ടിൽ ബോധരഹിതനായി വീണ നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Bollywood actor Govinda health update

വീട്ടിൽ ബോധരഹിതനായി വീണ ബോളിവുഡ് നടൻ ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണ് വീട്ടിൽ അദ്ദേഹം ബോധരഹിതനായതിനെ തുടർന്ന് ജുഹുവിലെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിൽ വിവിധ പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കിയതായി അദ്ദേഹത്തിന്റെ സുഹൃത്തും നിയമ ഉപദേഷ്ടാവുമായ ലളിത് ബിൻഡാൽ അറിയിച്ചു. ഈ പരിശോധകളുടെ റിപ്പോർട്ടുകൾക്കായി കുടുംബം കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നടന് ടെലിഫോണിൽ ഡോക്ടറുടെ കൺസൾട്ടേഷൻ ലഭ്യമാക്കുകയും ആവശ്യമായ മരുന്നുകൾ നൽകി എന്നുമാണ് വിവരം.

ALSO READ: ‘ഇത് അങ്ങേയറ്റം അനാദരവും നിരുത്തരവാദപരവുമാണ്; അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്’; നടൻ ധർമ്മേന്ദ്രയുടെ മരണ വാർത്ത നിഷേധിച്ച് ഹേമ മാലിനിയും ഇഷ ഡിയോളും

കഴിഞ്ഞ വർഷം ഒക്ടോബറിൽ റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിവച്ചതിനെ തുടർന്ന് ഗോവിന്ദയുടെ കാലിൽ വെടിയേറ്റിരുന്നു. അന്ന് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്.

ALSO READ: ‘അദ്ദേഹം വെറുമൊരു ടീം അംഗം മാത്രമായിരുന്നില്ല; എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു’; അന്തരിച്ച മേക്കപ്പ്മാനെ പറ്റിയുള്ള അഭിഷേക് ബച്ചന്റെ കുറിപ്പ് വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News