‘ലൂസിഫർ’ നഷ്ടമായതിന് പിന്നാലെ വിരമിക്കാൻ തീരുമാനിച്ചിരുന്നു, തിരിച്ചുവരവിന് കാരണം മമ്മൂട്ടി: ഓർമ പങ്കുവെച്ച് മധു

Madhu about Mammootty

താൻ ഒരിക്കൽ സിനിമകളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് മുതിർന്ന നടൻ മധു. ആ തീരുമാനത്തിന് പിന്നിലെ വൈകാരികമായ കഥയും 92 വയസുകാരനായ നടൻ പങ്കുവെച്ചു. 2019ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന സിനിമയിൽ താനും അഭിനയിക്കേണ്ടതായിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

മോഹൻലാലിന്റെ നേതൃത്വത്തിൽ വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു ‘ലൂസിഫ‌ർ’. താൻ ആദ്യം ആ പ്രോജക്റ്റിന്റെ ഭാഗമായിരുന്നുവെന്നും എല്ലാം നിശ്ചയിച്ചിരുന്നുവെന്നും മധു പറഞ്ഞു. എന്നാൽ നി‌ർഭാ​ഗ്യവശാൽ ഷൂട്ടിംഗിന് തൊട്ടുമുമ്പ് അദ്ദേഹം വഴുതി വീഴുകയും മുഖത്ത് ചതവ് സംഭവിക്കുകയും ചെയ്തു. ആ സ്ഥിതിയിൽ ഷൂട്ട് ആരംഭിക്കാൻ കഴിയില്ലെന്ന് അവരെ അറിയിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കുഴപ്പമില്ലെന്ന് ആയിരുന്നു അണിയറക്കാരുടെ മറുപടി. താൻ വരുന്നതുവരെ കാത്തിരിക്കാമെന്നടക്കം അവർ അറിയിച്ചു. ഷൂട്ട് രണ്ടാഴ്ചത്തേക്ക് വൈകിപ്പിക്കാമെന്ന് അവർ പറഞ്ഞെങ്കിലും അത് നന്നായിരിക്കില്ലെന്ന് തനിക്ക് തോന്നിയതായി മധു അഭിമുഖത്തിൽ പറയുന്നുണ്ട്. വീഴ്ച ഒരു സൂചനയാണെന്ന് വിശ്വസിച്ച അദ്ദേഹം അഭിനയം നിർത്തേണ്ട സമയമായി എന്ന് കരുതി. അങ്ങനെ ‘ലൂസിഫർ’ സിനിമയിൽ നിന്ന് പിന്മാറി, നിശബ്ദമായി വിരമിക്കാൻ ആയിരുന്നു നടന്റെ പദ്ധതി.

സിനിമയിലെ തന്റെ നീണ്ട യാത്ര അവസാനിച്ചുവെന്ന് പ്രപഞ്ചം പറഞ്ഞതായാണ് ആ അപകടമെന്നാണ് അദ്ദേഹത്തിന് തോന്നിയത്. സിനിമയിലെ തന്റെ സമയം അവസാനിച്ചുവെന്ന് കരുതി വീട്ടിൽ വിശ്രമജീവിതം നയിക്കവെയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ അപ്രതീക്ഷിത സന്ദർശനം. പിന്നാലെ വിരമിക്കൽ പദ്ധതിയും മാറ്റിവെക്കേണ്ടിവന്നു.

ALSO READ: അന്ന് ആ അവാർഡിന്റെ ഗൗരവം എനിക്ക് മനസ്സിലായില്ല, പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എല്ലാം മാറിമറിഞ്ഞു: ഭാവന

മമ്മൂട്ടി ശക്തമായ ഒരു അഭ്യർത്ഥനയുമായാണ് തന്നെ കാണാൻ വന്നതെന്ന് മധു പറഞ്ഞു. 2021ലെ ‘വൺ’ എന്ന സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗുരുവായ, കോളേജ് പ്രിൻസിപ്പലിന്റെ വേഷം അവതരിപ്പിക്കണമെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. ഇത് കേട്ടപ്പോൾ താൻ വികാരഭരിതനായെന്നും മധു പറയുന്നുണ്ട്.

തിരുവനന്തപുരത്തെ കണ്ണമ്മൂലയ്ക്ക് അടുത്ത് വെച്ച് ഷൂട്ടിങ്‌ നടത്തണമെന്ന് മധു ആവശ്യപ്പെട്ടു. അതും ടീം അം​ഗീകരിച്ചു. കഴിഞ്ഞ നവംബറിൽ മമ്മൂട്ടി വീണ്ടും മധുവിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. പഴയ ഓർമകൾ അയവിറക്കിയാണ് ഇരുവരും പിരിഞ്ഞത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും അന്ന് പുറത്തുവന്നിരുന്നു. അതേസമയം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ മൾട്ടിസ്റ്റാർ ചിത്രമായ ‘പാട്രിയറ്റ്’ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News