
നടൻ ശ്രീനിവാസൻ്റെ വിയോഗത്തില്‍ വികാരാധീതമായ പോസ്റ്റ് പങ്കുവെച്ച് നടൻ മമ്മൂട്ടി. ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ… എന്ന അടിക്കുറിപ്പോടുകൂടിയാണ് അദ്ദേഹം ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. നടൻ ശ്രീനിവാസൻ്റെ വിയോഗത്തിൻ്റെ ദുഃഖത്തിലാണ് മലായള സിനിമാ ലോകം. ചലച്ചിത്ര മേഖലയ്ക്ക് അകത്തും പുറത്തും നിന്നുമായി നിരവധി ആളുകളാണ് ഇതിനോടകം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
അതിനോടൊപ്പമാണ് നടൻ മമ്മൂട്ടിയും ശ്രദ്ധേയമായ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളില്‍ ചിലതില്‍ അദ്ദേഹത്തിന് ശബ്ദം നല്‍കിയത് നടൻ മമ്മൂട്ടിയായിരുന്നു. പിന്നീട് ഇവര്‍ ഒരുമിച്ച് നിരവധി ചിത്രങ്ങളിസ്ക ഒരുമിച്ചഭിനയിക്കുകയും ചെയ്തു. ഹിറ്റ് ചിത്രമായ അഴകിയ രാവണൻ, കഥ പറയുമ്പോള്‍, പത്തേമാരി, മേഘം എന്നിങ്ങനെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് ശ്രീനിവാസൻ്റെ അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായ അദ്ദേഹം ഉദയംപേരൂരിലെ വീട്ടില്‍ ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

