ആരാധകർ പറയുന്നു “പ്രഭാസ് ഈ മലങ്കൾട്ട് പരിപാടി ഇനിയെങ്കിലും ഒന്നു നിർത്തു”

the raja saab

ബാഹുബലിക്ക് ശേഷം ഇറങ്ങിയ പ്രഭാസിന്റെ ഒരു സിനിമയും നിലം തൊട്ടിട്ടില്ല എന്ന് മാത്രമല്ല താരത്തെയും ആരാധകർ നിലം തൊടിച്ചിട്ടില്ല. 2019-ൽ സാഹോ, 2022-ൽ രാധേ ശ്യാം, 2023-ൽ ആ​ദി പുരുഷ്, 2023-ൽ സലാർ അങ്ങനെ തുടങ്ങി പിന്നീട് ഇറങ്ങിയ സിനിമകളൊക്കെയും തീയേറ്ററിൽ എട്ട് നിലയിൽ പൊട്ടി, ഒ ടി ടി റിലീസിന് ഇറങ്ങിക്കഴിയുമ്പോൾ പലപ്പോഴും ഓരോ സീനും ഡീകോഡ് ചെയ്ത് ആരാധകർ താരത്തിന്റെ അപാകതകൾ ചൂണ്ടിക്കാട്ടി. എന്നിട്ടും പ്രഭാസിന് ഒരു നല്ല സ്ക്രിപ്പ് ലഭിച്ചതുമില്ല അഭിനയം ഓരോ സിനിമ കഴിയുമ്പോഴും താഴേയ്ക്കാണ് പോകുന്നതും.

പ്രഭാസിന്റെ ഏറ്റവും അവസാനമിറങ്ങിയ ഹൊറർ കോമഡി രാജാസാബ് ഫെബ്രുവരി 6-ന് ഒ ടി ടി റിലീസിന് ഇറങ്ങിയപ്പോൾ സിനിമയിൽ ഭൂരിഭാ​ഗം സീനുകളിലും ഡ്യൂപ്പിനെ ഉപയോ​ഗിച്ചിരിക്കുന്നു എന്ന വിമർശനമാണ് ഉയർന്നു കേൾക്കുന്നത്. എന്നാൽ ഡ്യൂപ്പിനെ ഉപയോ​ഗിക്കുന്നതും, വിഎഫ്എക്സ് ഇഫക്ട് ആവശ്യത്തിനും അനാവശ്യത്തിനും വാരി നിറക്കുന്നതിനും ഇതിന് മുൻപും പ്രഭാസിന്റെ സിനിമകൾ വ്യാപകമായ വിമർശനത്തിന് വഴിവച്ചിട്ടുണ്ട്.

Also read : കേട്ടാൽ ആരും ഞെട്ടും, സംഗീത മാന്ത്രികന്റെ ഫിറ്റ്‌നസ് രഹസ്യം പുറത്ത്

450 കോടി മുതൽ മുടക്കി ചെയ്ത ഈ സിനിമയിൽ യഥാർത്ഥ ഒരു സീനിലെങ്കിലും യഥാർത്ഥ പ്രഭാസ് അഭിനയിച്ചിട്ടുണ്ടോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഫൈറ്റ് സീനിൽ ഡ്യൂപ്പിനെ ഉപയോ​ഗിക്കുന്നത് കുഴപ്പമില്ല എന്നാൽ നടക്കുന്നതിനും ഇരിക്കുന്നതിന് പോലും പ്രഭാസിനിപ്പോൾ ഡ്യൂപ്പിനെ ഉപയോ​ഗിക്കേണ്ട അവസ്ഥായാണോ എന്നും ഒരു കൂട്ടർ ചോദിക്കുന്നു. എന്നാൽ താരത്തിന്റെ കടുത്ത ആരാധകർ പറയുന്നത് ബാഹുബലി ഷൂട്ടിങിനിടയിൽ വച്ച് അദ്ദേഹത്തിന് കാലിനേറ്റ പരുക്കുമൂലമാണ് ഡ്യൂപ്പിനെ ഉപയോ​ഗിക്കേണ്ടി വന്നതെന്നാണ്. ചിത്രത്തിൽ പ്രഭാസിനെക്കൂടാതെ സഞ്ചയ്ദത്ത്, സെറീന വഹാബ്, മാളവിക മോഹൻ, നിധി അ​ഗർവാൾ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News