
പ്രിയ സുഹൃത്തും സഹപാഠിയുമായിരുന്ന നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി രജനികാന്ത്.
തന്റെ പ്രിയ സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല എന്ന വാർത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് രജനികാന്ത് പറഞ്ഞു. അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രജനികാന്തിന്റെ സഹപാഠിയായിരുന്നു ശ്രീനിവാസൻ.
അദ്ദേഹം മികച്ച നടനും അതിലുപരി വളരെ നല്ലൊരു മനുഷ്യനുമായിരുന്നുവെന്നും ശ്രീനിവാസനന്റെ വിയോഗത്തിൽ അനുശോചിച്ച് കൊണ്ട് രജനികാന്ത് പറഞ്ഞു.
‘‘എന്റെ പ്രിയ സുഹൃത്ത് ശ്രീനിവാസൻ ഇനിയില്ല എന്ന വാർത്ത അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹം എന്റെ സഹപാഠിയായിരുന്നു. മികച്ചൊരു നടനും അതിലുപരി വളരെ നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.” രജനീകാന്ത് പറഞ്ഞു.
ALSO READ: ‘എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്’ ; മലയാളികൾക്കിടയിലെ മോഹൻലാലും- ശ്രീനിവാസനും
ശ്രീനിവാസന്റെ ആരോഗ്യനില മോശമായ ഘട്ടങ്ങളിൽ രജനികാന്ത് വിവരം തിരക്കുകയും നടനുമായുള്ള സൗഹൃദം പുതുക്കുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

