നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനി; ആ ചിരി മാഞ്ഞു

SREENIVASAN DEATH

നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി.. ചിരിക്കാൻ മാത്രമല്ല, ചിന്തിപ്പിക്കാനും കഴിയുന്ന നിരവധി കഥാപാത്രങ്ങൾ. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിൽ ചാലിച്ച് സ്‌ക്രീനുകളിലേക്ക് എത്തിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ജീവൻ അതിൽ കാണാം. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ശ്രീനിവാസന്റേതായ ഒരു കയ്യൊപ്പ് ഉണ്ടാകും.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. അച്ഛൻ ഉണ്ണി സ്കൂൾ അദ്ധ്യാപകനും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. ലക്ഷ്മി ആയിരുന്നു അമ്മ. സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.

ALSO READ: നടൻ ശ്രീനിവാസൻ അന്തരിച്ചു

അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976 ൽ പി. എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസത്തിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.

കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയ ചിത്രങ്ങൾ കനത്ത മലയാളികൾ ആരുമുണ്ടാവില്ല.

ശ്രീനിവാസൻ പകർന്നാടിയ ഓരോ കഥാപാത്രങ്ങളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്‌. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. ഏതൊരു ചിത്രത്തിലും അദ്ദേഹത്തിന്റെ എഴുത്ത് തെളിഞ്ഞ് നിൽക്കുന്നുണ്ട്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്ന അദ്ദേഹത്തിന്റെ മടങ്ങിവരവിനായി മലയാളികളുടെ കാത്തിരിപ്പ് തുടരുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത വിടവാങ്ങൽ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News