
അഭിനയരംഗത്ത് 50 വർഷം പിന്നിട്ട ടി ജി രവിയെ തൃശൂരിലെ ജന്മനാടായ നടത്തറ ആദരിച്ചു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്നതാണ് പരിപാടി. മലയാള സിനിമ പ്രേമികള്‍ക്ക് എക്കാലത്തും ഓർത്തിരിക്കാൻ കഴിയുന്ന മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് ടി ജി രവി. തൃശൂരിന്‍റെ സ്വന്തം ടി ജി രവിയുടെ അഭിനയ ജീവിതത്തിന്‍റെ 50 വർഷം ആഘോഷമാക്കുകയാണ് ജന്മനാടായ നടത്തറ.
വലിയ ഘോഷയാത്രയോടെ ആയിരുന്നു നടത്തറയിലെ ജനങ്ങൾ ടി ജി രവിയെ സ്വീകരിച്ചത്. ‘രവി നടനം 50’ എന്ന പേരിൽ പൂച്ചെട്ടി കെ കെ എം എച്ച് എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്‌തു. രണ്ട് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പരിപാടിയിൽ കല സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കടുത്തു.
മന്ത്രി ആർ ബിന്ദു, പെരുവനം കുട്ടൻ മഠാർ, ഐ എം വിജയൻ, സംവിധായകൻമാരായ കമൽ, രഞ്ജിത്ത് ശങ്കർ, സംഗീത സംവിധായകൻ വിദ്യാധരൻ, സിനിമാ താരങ്ങളായ വിജയരാഘവൻ, ഉർവശി, ബിജു മേനോൻ, ഇന്ദ്രൻസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തിനുശേഷം സിത്താര കൃഷ്‌ണ കുമാറും സംഘവും അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി. ഇന്ന് വൈകിട്ട് -നാടകരാവ്, വീരനാട്യമത്സരം തുടങ്ങിയ പരിപാടിയും നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

