
കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാമോഖലയിലെ ചർച്ച നടൻ വിജയ്‌യുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ആണ്. താരത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് കാണിച്ച് ഭാര്യ വിവാഹമോചന ഹർജി സമർപ്പിച്ചതോടെ വിജയ്‌യുടെ പ്രതികരണം എന്താണെന്ന് ആണ് എല്ലാവരും നോക്കിയിരിക്കുന്നത്. ഇതിനിടെ താരം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ അല്ലെന്ന് മാത്രം.
പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ആശംസകൾ അരിയിച്ചുകൊണ്ട് താരം ഒരു പോസ്റ്റ് പങ്കുവെച്ചു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്ലസ് ടു പൊതു പരീക്ഷ എഴുതുന്ന സഹോദരീ സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ നേർന്നാണ് പോസ്റ്റ്.
ALSO READ: ‘ഞങ്ങൾ ഗുലാബ് ജാമുൻ ഒരുമിച്ച് കഴിച്ച ശേഷമാണ് വേർപിരിഞ്ഞത്’; അഭിമുഖത്തിൽ മനസ്സുതുറന്ന് നടി ലെന
പോസ്റ്റിന്റെ പൂർണരൂപം
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട ഇളയ സഹോദരീ സഹോദരന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. നാളെ ഒരു സമ്പന്ന സമൂഹം സൃഷ്ടിക്കാൻ പോകുന്ന നിങ്ങളെല്ലാവരും, ഉത്കണ്ഠയോ ഭയമോ കൂടാതെ ധൈര്യത്തോടെ ഈ പരീക്ഷയെ നേരിടുക. ഉന്നത വിദ്യാഭ്യാസത്തിലും മികവ് പുലർത്താൻ ആശംസകൾ! നല്ലത് മാത്രമേ സംഭവിക്കൂ! വിജയം ഉറപ്പാണ്!
தமிழ்நாடு மற்றும் புதுச்சேரியில் 12ஆம் வகுப்புப் பொதுத் தேர்வு எழுதும் என் அன்புத் தம்பிகளுக்கும் தங்கைகளுக்கும் வாழ்த்துகள்.
— TVK Vijay (@TVKVijayHQ) March 2, 2026
நாளைய வளமான சமுதாயத்தை உருவாக்க உள்ள நீங்கள் அனைவரும் இந்தத் தேர்வினைப் பதற்றமின்றி, அச்சமின்றி, துணிவுடன் எதிர்கொள்ளுங்கள். உயர்கல்வியில் சிறந்து…
അതേസമയം ഫെബ്രുവരി 27 നായിരുന്നു സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സഹപ്രവർത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ആണ് ഹർജിയിൽ പറയുന്നത്. ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടർന്നുവെന്നും ആരോപിക്കുന്നു. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത പറയുന്നു. ഏപ്രിൽ 20 ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


