ആട് 3 ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്: ആറാ‍ഴ്ചത്തേക്ക് വിശ്രമം

ആട് സിനിമയുടെ മൂന്നാം ഭാഗത്തിൻ്റെ ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്ക്. തമിഴ്നാട്ടിലെ തിരിച്ചെന്തൂരിലാണ് ആട് 3 സിനിമയുടെ ഷൂട്ടിംഗ് നടന്നത്. സംഘട്രഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടന് പരുക്കേല്‍ക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ നടൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പേശികളിൽ പരുക്കുണ്ടെന്ന് വ്യക്തമായത്. ഇതോടെ ആറാഴ്ചത്തേക്ക് വിശ്രമിക്കുവാനായി ഡോക്ടർമാർ നിർദേശം നല്‍കി. അതേസമയം, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ ഇപ്പോൾ.

ALSO READ: സമൂഹമാധ്യമത്തിൽ ‘കറങ്ങി യക്ഷിയെ ചിരി’ ; മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ മൂവിയിലെ ​ഗാനം പുറത്ത്.

അതേസമയം, ‘കളങ്കാവല്‍’ ആണ് നടൻ്റെ പുതുതായി തീയേറ്ററില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നത്. ജിതിൻ കെ ജോസാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചത്. ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി പതിനേഴാം ദിവസവും വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലുടനീളം ചിത്രത്തിന് ഇതുവരെ മികച്ച ബുക്കിങ് ആണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്‌ത് മൂന്നാം വാരവും ഹൗസ്‌ഫുള്‍ ഷോകളുമായാണ് കടന്നു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News