
സിനിമ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ദൃശ്യം 3 . സെറ്റിലെ എല്ലാ വിശേഷങ്ങളും അണിയറ പ്രവർത്തകർ പങ്കുവെയ്ക്കാറുണ്ട്. മോഹൻലാലിന് ദാദ സാഹേബ് പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം സെറ്റിൽ ആഘോഷമാക്കിയതിന്റെ പോസ്റ്റ് നടി മീന പങ്കുവെച്ചിരിക്കുകയാണ്. നടിയുടെ സോഷ്യൽ മീഡിയ പേജിൽ ഫോട്ടോ സഹിതമാണ് നടി സന്തോഷം പങ്കുവെച്ചിരിക്കുന്നത്.
“ലാലേട്ടന്റെ കോ സ്റ്റാർ എന്ന് വിളിക്കുന്നത് ഒരു ബഹുമതിയാണ്, പക്ഷേ അദ്ദേഹത്തിന്റെ സുഹൃത്ത് എന്ന് വിളിക്കുന്നത് ഒരു ഭാഗ്യമാണ്. അദ്ദേഹത്തിൻ്റെ സമർപ്പണവും തിളക്കവും എല്ലാ വേഷങ്ങളിലും തിളങ്ങി നിൽക്കുന്നു, സൗഹൃദത്തിൻ്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. ലാലേട്ടാ നിങ്ങളെ ഓർത്ത് അഭിമാനം. ദൃശ്യം 3 ആവേശത്തിലാണ്”, എന്നാണ് നടി ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്ന കുറിപ്പ്. നിരവധി ആരാധകരാണ് നടിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
Also read:‘ചാപ്റ്റര്‍ 2 ഞാനാ മോനേ..’; ലോക ചാപ്റ്റർ 2 ലോഡിങ്, അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്ത്… നായകൻ ആ നടൻ തന്നെ
ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദൃശ്യം, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ചിത്രത്തിൽ മോഹന്‍ലാലിനും മീനക്കും പുറമെ അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ് തുടങ്ങിയവരും പ്രമുഖ വേഷങ്ങളിൽ എത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

