മദ്യപിച്ചയാൾ വാഹനം ഇടിച്ചുകയറ്റി; നടി നോറ ഫത്തേഹി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

Actress Nora Fatehi's car met with an accident in Mumbai.

മുംബൈയിൽ നടി നോറ ഫത്തേഹി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മദ്യപിച്ചയാൾ ഓടിച്ച വാഹനമാണ് നടി നോറ ഫത്തേഹിയുടെ വാഹനത്തിൽ ഇടിച്ചുകയറ്റിയത്.

ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയോടെ മുംബൈയിൽ നടക്കുന്ന സൺബേൺ ഫെസ്റ്റിവലിൽ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിക്കുന്നത്. അപകടത്തിൽ പരിക്കുകളൊന്നുമില്ലാതെ നോറ ഫത്തേഹി രക്ഷപ്പെട്ടു. നടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക പരിശോധനകൾക്ക് ശേഷം വിട്ടയച്ചു.

ALSO READ: പാളത്തിൽ നിന്ന കാട്ടാനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി; അസമിൽ രാജധാനി എക്സ്പ്രസിന്‍റെ അഞ്ച് കോച്ചുകൾ പാളം തെറ്റി; ഏ‍ഴ് ആനകൾക്ക് ദാരുണാന്ത്യം

അതേസമയം അപകടത്തിന് കാരണക്കാരനായ മദ്യപിച്ച് വാഹനമോടിച്ചയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം വളരെ ഭയാനകമായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ‌ തന്റെ തല കാറിന്റെ വിൻഡോയിൽ ഇടിച്ചതായും നടി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

English summary : Actress Nora Fatehi’s car met with an accident in Mumbai. A drunk driver rammed into her car.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News