
ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കൂടുതൽ തുറന്നുപറച്ചിലുമായി നടി പാർവതി തിരുവോത്ത്. ലിഫ്റ്റിനുള്ളിൽവെച്ച് മോശമായി പെരുമാറിയ ആളെ തല്ലിയിട്ടുണ്ടെന്നും ഹൌട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ചെറുപ്പത്തില്‍ പുരുഷന്മാര്‍ സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതടക്കം മോശം അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നതായും അവർ പറഞ്ഞു.
19-20 വയസുള്ളപ്പോഴാണ് ലിഫ്റ്റില്‍വെച്ച് മോശം അനുഭവം ഉണ്ടായതെന്ന് പാർവതി പറയുന്നു. ഒരാള്‍ തന്റെ പിന്നിലേക്ക് ശരീരത്തോട് അടുത്ത് നില്‍ക്കാന്‍ ശ്രമിച്ചു. ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ താൻ അയാളുടെ കരണത്തടിച്ചുവെന്നും പാർവതി പറയുന്നു. സെക്യൂരിറ്റി ഓടിവന്നു, തന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ചു. ഒടുവിൽ ബഹളമായി പൊലീസ് ഒക്കെ വന്നു. എന്നാൽ നീ ഒരു തല്ല് കൊടുത്തല്ലോ, വിട്ടേക്ക് എന്നാണ് അവിടെയെത്തിയ പോലീസുകാര്‍ പറഞ്ഞത്. ഉപദ്രവിച്ചയാൾ, കാലിൽ വീണ് മാപ്പ് ചോദിച്ചു. കല്യാണം നടക്കാൻ പോകുകയാണെന്നും, ക്ഷമിക്കണമെന്നുമൊക്കെയാണ് അയാൾ പറഞ്ഞത്.
അഭിമുഖത്തിൽ ലൈംഗികതയെക്കുറിച്ചും അവർ തുറന്നു പറയുന്നുണ്ട്. ലൈംഗികതയെക്കുറിച്ച് തനിക്ക് കൂടുതൽ മനസിലായത്, നേരിടേണ്ടിവന്ന മോശം അനുഭവങ്ങളിൽനിന്നാണെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. ടൈറ്റാനിക്ക് സിനിമയിലെ ഉമ്മ വെയ്ക്കുന്ന സീൻ ആയിരുന്നു ലൈംഗികതയെക്കുറിച്ചുള്ള തന്‍റെ ആദ്യ ധാരണ. ആ രംഗം കാണുന്നതുവരെ കിസ് എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും അറിയില്ലായിരുന്നു.
നമുക്ക് ചുറ്റിലുമുള്ള ഒട്ടുമിക്ക പെണ്‍കുട്ടികള്‍ക്കും ദുരനുഭവങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പാർവതി പറഞ്ഞു. അത്തരം മോശം അനുഭവങ്ങള്‍ ശരീരത്തെയും മനസിനെയുമെല്ലാം എത്രത്തോളം ആഴത്തില്‍ ബാധിച്ചെന്ന് തിരിച്ചറിയുന്നത് പിന്നീടായിരിക്കുമെന്നും അവർ പറഞ്ഞു. മാതാപിതാക്കളില്‍ നിന്നല്ലാതെയുള്ള ശാരീരിക സ്പര്‍ശനങ്ങള്‍ തനിക്ക് അതിക്രമങ്ങള്‍ ആയിരുന്നു എന്നും പാർവതി പറഞ്ഞു.
Also Read- യാഷ് ചിത്രം ടോക്സിക് ടീസറിലെ അശ്ലീല ദൃശ്യങ്ങൾ ടീസർ നിരോധിക്കണമെന്നാവശ്യപ്പെട്ട് കർണാടക വനിതാ കമ്മീഷൻ
വളരെ അടുപ്പമുണ്ടായിരുന്ന ഒരാൾ പതിനേഴാമത്തെ വയസിൽ ഉപദ്രവിച്ച കാര്യവും പാർവതി പറഞ്ഞു. കൺസെന്‍റ് ഇല്ലാതെയാണ് അയാൾ മോശമായി പെരുമാറിയത്. തന്‍റെ ജീവിതത്തിലുണ്ടായ ഇത്തരം മോശം അനുഭവങ്ങൾ തിരിച്ചറിയാൻ 30 വർഷങ്ങൾ വേണ്ടിവന്നുവെന്നും പാർവതി പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

