നടി പ്രിയ മറാത്തെ അന്തരിച്ചു

priya marathe

നടി പ്രിയ മറാത്തെ അന്തരിച്ചു. താനെ ജില്ലയിലെ മീര റോഡിലുള്ള വീട്ടില്‍ വെച്ചാണ് അന്ത്യം. 38 വയസായിരുന്നു.ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

മറാത്തി സീരിയല്‍ യാ സുഖാനോയയിലൂടെയാണ് പ്രിയ അഭിനയ രംഗത്ത് എത്തിയത്
സീ ടിവിയിലെ പവിത്ര രിഷ്തയിലൂടെയാണ് പ്രിയ ഏറെ ജന ശ്രദ്ധ നേടുന്നത്. 2009ല്‍ പുറത്തിറങ്ങിയ പവിത്ര രഷിതയില്‍ നടന്‍ സുശാന്ത് സിങ് രജ്പുതാണ് നായകനായി എത്തിയത്.

Also read – “ഹൃദയപൂർവ്വം സിനിമയെ ഹൃദയം കൊണ്ട് സ്വീകരിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി”; വീഡിയോ പങ്കുവച്ച് മോഹൻലാൽ

ബാലാജി ടെലിഫിലിംസിന്റെ കസം സേയില്‍ വിദ്യാ ബാലിയെന്ന കാഥാപാത്രത്തെ അവതരിപ്പിച്ചത് പ്രിയയായിരുന്നു. പിന്നീട്കോമഡി സര്‍ക്കസിന്റെ ആദ്യ സീസണിലും താരം എത്തി. ജ്യോതി മല്‍ഹോത്ര എന്ന ബഡേ അച്ചേ ലഗ്‌തേ ഹേയിലെ കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചുപറ്റി.

ബഡേ അച്ചേ ലഗ്തേ ഹേ, തു തിത്തേ മേ, ഭാഗേ രേ മാന്‍, ജയസ്തുതേ, ഭാരത് കാ വീര്‍ പുത്ര – മഹാറാണാ പ്രതാപ് തുടങ്ങിയ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടു. 2008ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ‘ഹംനേ ജീന സീഖ് ലിയ’യിലും ‘ടി അനി ഇതര്‍ എന്ന മറാത്തി ചിത്രത്തിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

ആരോഗ്യകാരണങ്ങളാലാണ് പ്രിയ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News