മിനിറ്റിന് ഒരു കോടി രൂപ; നൃത്തച്ചുവടുകൾക്ക് റെക്കോർഡ് പ്രതിഫലം വാങ്ങി തമന്ന

tamannaah-bhatia-goa-dance-6-crore

മലയാളികൾക്ക് ഇടയിലും നിരവധി ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. പല ചിത്രങ്ങളുടെയും മലയാളം ടബ്ബ്ഡ് വേര്ഷനുകളിലൂടെയും തരാം മലയാളികളുടെ ഇടയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിലെ ഇരുപതാം വർഷം പൂർത്തിയാക്കുന്ന വേളയിൽ താരം വാങ്ങിയ റെക്കോർഡ് പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകൾ ചർച്ചയാകുകയാണ്. മിനിറ്റിന് ഒരു കോടി രൂപ എന്ന നിരക്കിൽ താരം പ്രതിഫലം വാങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നൃത്തം പക്ഷേ സിനിമയിലല്ല, മറിച്ച് ഈ പുതുവർഷത്തോടനുബന്ധിച്ച് നടന്ന ഒരു പാർട്ടിയിലാണ്.

ഗോവയിലെ ബാഗയിലുള്ള പ്രശസ്തമായ ‘ലാസ് ഒലാസ്’ ബീച്ച് ക്ലബ്ബിൽ നടന്ന പുതുവത്സരാഘോഷത്തിലാണ് തമന്ന ഭാട്ടിയ നൃത്തച്ചുവടുകൾ വെച്ചത്. നടി സോനം ബജ്‌വയ്‌ക്കൊപ്പം വേദി പങ്കിട്ട തമന്ന വെറും 6 മിനിറ്റ് മാത്രമാണ് നൃത്തം ചെയ്തത്. ഈ ചുരുങ്ങിയ സമയത്തെ പ്രകടനത്തിന് മിനിറ്റിന് ഒരു കോടി രൂപ എന്ന നിരക്കിൽ താരം പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഒരു ഗാനരംഗത്തിന് ഇത്ര വലിയ പ്രതിഫലം കൈപ്പറ്റുന്ന ഇന്ത്യയിലെ ആദ്യ നടിയായി തമന്ന ഭാട്ടിയ മാറി.

ALSO READ: കൊടുമൺ പോറ്റിയുടെ കളി ഇനി ഹോളിവുഡിൽ; പ്രദർശനം ഓസ്കർ അക്കാദമി മ്യൂസിയത്തിൽ

വർഷം മുഴുവനും ട്രെൻഡിംഗിൽ തുടരാൻ തമന്നയെ സഹായിച്ചത് സിനിമകളിലെ അവരുടെ പ്രത്യേക ഗാനരംഗങ്ങളിലെ (Special Appearances) പ്രകടനങ്ങളാണ്. ഓരോ പാട്ടിലും തന്റെതായ നൃത്തശൈലിയും ലുക്കും കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന തമന്ന, വെള്ളിത്തിരയിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ മികച്ച ആരാധക വൃന്ദത്തെ സൃഷ്ടിച്ചു.

രജനീകാന്ത് ചിത്രം ‘ജയിലറി’ലെ ‘കാവാല’ എന്ന ഗാനത്തിലൂടെയാണ് തമന്നയുടെ കരിയറിലെ ഈ വമ്പൻ കുതിപ്പ് ആരംഭിച്ചത്. പിന്നീട് ‘സ്ത്രീ 2’ലെ ‘ആജ് കി രാത്ത്’, ‘റെയ്ഡ് 2’ലെ ‘നഷാ’, ‘കെജിഎഫ്’ലെ ‘ജോക്ക്’ തുടങ്ങിയ ഗാനങ്ങളിലൂടെ താരം ഈ പ്രവണത തുടരുകയും ചെയ്തു. തമിഴിൽ ‘അരൺമനൈ 4’ എന്ന ചിത്രത്തിലാണ് താരം അവസാനമായി നായികയായെത്തിയത്. നിലവിൽ ഹിന്ദി സിനിമാ ലോകത്ത് സജീവമായ തമന്ന, മൂന്ന് ബോളിവുഡ് ചിത്രങ്ങളുടെ തിരക്കിലാണിപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News