മാടമ്പള്ളിയിലെ മാനസിക രോ​ഗി ആരായിരുന്നു എന്നോർക്കുമ്പോൾ മനസിലെത്തുന്ന വിനയ പ്രസാദ്; ഒട്ടേറെ പൊരുതിയ ജീവിതത്തെപ്പറ്റി അറിയണോ?

vinaya prasad life

വിനയ പ്രസാദെന്ന നടി മലയാള സിനിമ ആസ്വാദകർക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്തയാളാണ്. മണിച്ചിത്രത്താഴെന്ന ഒരു സിനിമ മതി മലയാളികൾ വിനയ പ്രസാദിനെ ഓർക്കാൻ. മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളായ വിനയ പ്രസാദിന്റെ ജീവിതത്തിലെ ദുരിതങ്ങളും പിന്നീടുള്ള അതീജീവനവുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. വിനയ പ്രസാദുമായി ഉള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചും, വിനയ പ്രസാദിൻ്റെ ജീവിതത്തിൽ വന്ന പ്രതിസന്ധികളെക്കുറിച്ചും സംവിധായകൻ തുറന്നു പറയുന്നു.

കന്നഡ സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ വിനയ, ‘മണിച്ചിത്രത്താഴ്’, ‘പെരുന്തച്ചൻ’ എന്നി സിനമികളിലാണ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. കരിയറിൽ ഉയർന്ന നിലയിൽ നിൽക്കുമ്പോൾ, ആദ്യ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം വിനയയുടെ ജീവിതത്തിൽ വലിയ തിരിച്ചടി സൃഷ്ടിച്ചതായി ആലപ്പി അഷ്‌റഫ് ഓർക്കുന്നു. കൈക്കുഞ്ഞുമായി ജീവിതത്തിന് മുന്നിൽ പകച്ചുനിന്ന വിനയയുടെ ധൈര്യവും പോരാട്ടശേഷിയും അന്ന് അദ്ദേഹം പ്രത്യക്ഷമായി കണ്ടു. വിനയയുടെ രണ്ടാം വിവാഹത്തിന് പിന്നിലുള്ള കഥയും ആലപ്പി അഷ്‌റഫ് പങ്കുവെച്ചു. പ്രതിസന്ധി കാലങ്ങളിൽ സുഹൃത്തും പരസ്യചിത്ര സംവിധായകനുമായ ജ്യോതിപ്രകാശ് തന്നെ വിനയയുടെ ശക്തിയും ആശ്വാസവുമായിരുന്നുവെന്നും, പിന്നീട് ജീവിത പങ്കാളിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Also read;തമിഴ്‌നാട് ചലച്ചിത്ര അവാര്‍ഡുകൾ തൂത്തുവാരി മലയാളി താരങ്ങള്‍; പുരസ്കാരം നേടിയത് ആരൊക്കെ?

ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ അതിജീവിച്ച് വിനയ പ്രസാദ് വീണ്ടും കരിയറിലും ജീവിതത്തിലും ശക്തിയായി തിരിച്ചുവരികയും ചെയ്തു. സിനിമയിലെ തിളക്കത്തിന് പിന്നിലെ ഈ പോരാട്ടവും ധൈര്യവും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News