
ബോളിവുഡ് നടിയായ കൃതി സനോനിന്റെ സഹോദരി നൂപുറും സ്റ്റെബിനും ജനുവരി 10-ന് ഉദയ്പൂർ പാലസിൽ വച്ച് വിവാഹിതരായിരുന്നു. വിവാഹത്തിന് പിന്നാലെ കൃതി വ്യാഴാഴ്ച തന്റെ ഇൻസ്റ്റഗ്രാമിൽ സഹോദരിയ്ക്കൊപ്പമുള്ള ചിത്രത്തനൊപ്പമാണ് ഇമോഷണൽ പോസ്റ്റ് ഷെയർ ചെയ്തത്.
“എനിക്ക് ഇപ്പോൾ തോന്നുന്ന വികാരം വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ കുഞ്ഞ് വിവാഹിതയായി. എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ആദ്യമായി നിന്നെ കൈകളിൽ എടുത്ത നിമിഷം മുതൽ ഇന്ന് നീ ഏറ്റവും സുന്ദരിയായ വധുവായി ഒരുങ്ങി നിൽക്കുന്നതും ഞാൻ കണ്ടു. നീ ഇത്രയും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിതത്തിലെ ഏറ്റവും മനോഹരവുമായ അധ്യായം ആരംഭിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറഞ്ഞൊഴുകുകയാണ്. നിനക്ക് ഏറ്റവും നല്ല ജീവിത പങ്കാളിയെ തന്നെ ലഭിച്ചു” എന്നാണ് കൃതി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Also read : ബോളിവുഡിന് എന്തൊക്കെയോ സംഭവിച്ചു; അധികാരക്കസേരയിലുണ്ടായ മാറ്റം ഹിന്ദി സിനിമയെ ബാധിച്ചതായി എ ആർ റഹ്മാൻ
“കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി നീ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്. ഓരോ വർഷം കഴിയുംതോറും നമ്മുടെ ബന്ധം കൂടുതൽ ശക്തമായി. സ്റ്റീബു നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നു. ജീവിതം മുഴുവൻ എന്റെ കൂടെയുണ്ടാവുന്ന ഒരു സഹോദരനെയും അടുത്ത സുഹൃത്തിനെയും തന്നെയാണ് ഞാൻ നിന്നിലൂടെ നേടിയിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളിരുവരും വിവാഹം ചെയ്ത നിമിഷങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായിരുന്നു. അത്രയും വിലമതിക്കാനാവാത്ത ഓർമ്മകൾ അതൊക്കെയും” എന്ന് സ്റ്റെബിനെ ടാഗ് ചെയ്തും കൃതി കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

