‘ഒരൊറ്റ മതമേയുള്ളൂ, സ്നേഹമെന്ന മതം, ഒരേയൊരു ജാതിയേയുള്ളൂ മനുഷ്യത്വം’: മോദിക്ക് മുന്നിൽ ഐശ്വര്യ റായിയുടെ പ്രസംഗം

Aishwarya Rai Speech

പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്ള വേദിയൽ നടി ഐശ്വര്യാ റായി നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മതത്തെയും ജാതിയേയും പറ്റിയാണ് നരേന്ദ്രമോദിയെ സാക്ഷിയാക്കി ഐശ്വര്യാറായിയുടെ പ്രസംഗം.

സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു. ഐശ്വര്യാ റായിയുടെ പ്രംസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറും ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്നേഹത്തിന്റെയും മാനുഷ്യത്വത്തിന്റെയും പ്രാധാന്യത്തെ പറ്റിയായിരുന്നു ഐശ്വര്യാ റായിയുടെ പ്രസംഗം.

Also Read: ‘മത’മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാൽ തനിയെ നടപ്പായിക്കോളും ‘മതനിരപേക്ഷത’; പോസ്റ്റുമായി മീനാക്ഷി അനൂപ്

‘ഒരേയൊരു ജാതിയേ ഉള്ളൂ, മനുഷ്യത്വമെന്ന ജാതി. ഒരേയൊരു മതമേയുള്ളൂ, സ്നേഹമെന്ന മതം’. എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയുള്ള ഐശ്വര്യാ റായിയുടെ പ്രസംഗം.

ഐശ്വര്യാ റായിയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി ആളുകളാണ് ഐശ്വര്യാറായിയുടെ വാക്കുകൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത്. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നവരുടെ മുന്നിൽ ഇങ്ങനെ പറയാൻ കാണിച്ച ധൈര്യത്തിന് ഒരു ലൈക്ക്, മതത്തിൻറെ പേരിൽ തമ്മിൽ തല്ലിക്കുന്നവരുടെ മുന്നിൽ ഇങ്ങനെ പറയാനും വേണം നട്ടെല്ല് എന്നൊക്കെയാണ് ഐശ്വര്യാ റായിയുടെ വാക്കുകൾക്ക് സോഷ്യൽ മീഡിയയുടെ പ്രതികണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News