ഇടവും വലവും താര രാജാക്കന്മാർ; ഒപ്പം തമിഴിന്‍റെ ഹാസ്യ സാമ്രാട്ടും – ‘സർവം മായ’യെന്ന് അജു; വൈറലായി ചിത്രം

aju varghese fb post viral

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച അജു ചിരിപ്പിച്ചും രസിപ്പിച്ചും ‘സർവം മായ’ വരെ എത്തി നിൽക്കുകയാണ്. 100 കോടി നേടിയുള്ള സർവം മായയുടെ വിജയത്തിന് പിന്നാലെ, അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രഭുദേവ നായകനാകുന്ന ‘മൂൺ വാക്ക്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള ചിത്രമാണ് അജു ഷെയർ ചെയ്തത്. ഇതിലെ താര സാന്നിധ്യം കൊണ്ട് പടം വൈറലാവുകയായിരുന്നു.

ചിത്രത്തിൽ മുന്നിൽ വലത് വശത്തായി പ്രഭുദേവയെ കാണാം. പിന്നിൽ മധ്യത്ത് നിൽക്കുന്ന അജുവിന്റെ ഇടത് വശത്ത് നിൽക്കുന്നതാകട്ടെ, ഇന്ത്യയുടെ അഭിമാനമായ സംഗീതജ്ഞൻ എ ആർ റഹ്മാനാണ്. ഇടത് വശത്ത് തമിഴ് സിനിമയിലെ ഹാസ്യ സാമ്രാട്ടായ യോഗി ബാബുവും. ‘എല്ലാം സർവ്വം മായ’ എന്ന ക്യാപ്ഷനോടെയാണ് അജു ചിത്രം പോസ്റ്റ് ചെയ്തത്.

ALSO READ; കാലാതീതമായ ഗന്ധർവധാര: ഗാനഗന്ധർവ്വന് ഇന്ന് 86ാം പിറന്നാൾ

‘മൂൺ വാക്കിൽ’ പ്രഭുദേവയുടെ കസിൻ എന്ന പ്രധാന വേഷത്തിലാണ് അജു വർഗീസ് എത്തുന്നത്. എ ആർ റഹ്മാനും ചിത്രത്തിൽ നടന്‍റെ കുപ്പായമണിയുന്നുണ്ട്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന് താ‍ഴെ നിരവധി പേരാണ് രസകരമായ കമന്‍റുകളുമായെത്തിയത്. ‘ബെസ്റ്റ് ഡാൻസറും ബെസ്റ്റ് മ്യൂസിഷ്യനും ഇടയിൽ നിൽക്കുന്ന ഭാഗ്യവാൻ’ എന്നാണ് ഒരാളുടെ കമന്‍റ്. ഇന്ത്യയിലെ ബെസ്റ്റ് മ്യൂസിഷനും ബെസ്റ്റ് ഡാൻസറും അജുവിന്റെ ഇരുവശത്തും നിൽക്കുന്നു, അവരുടെ ഭാഗ്യം എന്നാണ് ഒരു വിരുതന്‍റെ കമന്‍റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News