
നടൻ അല്ലു സിരീഷിന്റെ വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അല്ലു അര്‍ജുന്റെ സഹോദരൻ കൂടിയായ അല്ലു സിരീഷിന്റെ വിവാഹത്തിന് മുന്നോടിയായി നടത്തിയ പ്രീ വെഡ്ഡിംഗ് റിസപ്ഷനിൽ തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമായി നിരവധി താരങ്ങളാണ് പങ്കെടുത്തത്. മലയാളി താരം ബേസില്‍ ജോസഫും അക്കൂട്ടത്തിലുണ്ട്.
നവദമ്പതികള്‍ക്കൊപ്പം ബേസില്‍ ജോസഫ് നിൽക്കുന്ന വീഡിയോയും ഫോട്ടോകളും പുറത്തുവന്നു. അല്ലു അര്‍ജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ഇവർക്കൊപ്പം പോസ് ചെയ്യുന്നുണ്ട്. പാർട്ടി വെയറിൽ നല്ല സ്റ്റൈലിഷായാണ് ബേസിൽ എത്തിയത്.
Actor-director #BasilJoseph at #AlluSirish and #Nayanika’s pre-wedding reception.
— Gulte (@GulteOfficial) March 2, 2026
Time to confirm the news?#AlluArjun pic.twitter.com/7hCRaWBR5l
നേരത്തെ അല്ലു അര്‍ജുനെ നായകനാക്കി ബേസില്‍ ജോസഫ് ഒരു ചിത്രം ഒരുക്കുന്നുണ്ടെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഗീതാ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദാണ് ആര്‍ട്‌സിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ സംഗീത സംവിധായകനായി ജേക്‌സ് ബിജോയി ആണ് എത്തുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടും വന്നിരുന്നു. ഒരു സൂപ്പര്‍ ഹീറോ ചിത്രമായിരിക്കും ഇതെന്നും ഊഹാപോഹങ്ങളുണ്ട്.

അതേസമയം മാർച്ച് 6ന് ആണ് അല്ലു സിരിഷിന്റെ വിവാഹം നടക്കുക. നയനികയാണ് വധു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. നേരത്തെ ഹൈദരാബാദില്‍ വച്ചു നടന്ന പെള്ളി കൊടുകു ചടങ്ങിന് നവദമ്പതികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും എത്തിയിരുന്നു.
ALSO READ: സ്പൈഡർമാൻ ജോഡികൾ രഹസ്യമായി വിവാഹിതരായി ? ‘നിങ്ങൾക്കത് മിസായെന്ന്’ സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ്
2013ൽ ‘ഗൗരവം’ എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരിഷ് നായകനായി അരങ്ങേറ്റം കുറിച്ചത്. രാധാ മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തുടർന്ന് ‘കൊത്ത ജന്ത’, ‘ശ്രീരസ്തു ശുഭമസ്തു’, ‘ഒക്ക ക്ഷണം’, ‘ഉർവശിവോ രാക്ഷസിവോ’ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


