ചരിത്രം കുറിക്കാൻ അല്ലുഅർജുനും ത്രിവിക്രമും ഒന്നിക്കുന്നു; ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്നത് അഡാർ ഐറ്റം

allu arjun thrivikram new film

തെലുങ്ക് സിനിമ ലോകത്ത് നിരവധി ഹിറ്റുകൾ സമ്മാനിച്ച നടൻ അല്ലു അർജുൻ്റെ ഏറ്റവും പുതിയ സിനിമ ത്രിവിക്രം ശ്രീനുസാവുമായി ചേർന്ന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. നിരവധി ആരാധാകരുള്ള സംവിധായകനാണ് ത്രിവിക്രം ശ്രീനിവാസൻ. ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കുക 2027 ൽ മാത്രമായിരിക്കുമെന്നാണ് വിവരം. സിനിമയുടെ ഔദ്യോ​ഗിത അനൗൺസ്മെൻ്റ് വരും ദിവസങ്ങളിൽ തന്നെ ഉണ്ടാകും.

ആ​ഗോള തലത്തിൽ ശ്രദ്ധ നേടുന്നതായിരിക്കും സിനിമ എന്നാണ് സൂചന. ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ പുരാണ കഥയായിരിക്കും പറയുക. ഇന്ത്യൻ പുരാണകഥയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ക്രീനിൽ എത്തിക്കുന്ന സിനിമ മികച്ച ദൃശ്യ ആവിഷ്കാരമായിരിക്കും എന്നാണ് വിവരം.

Also read; 2025 മോഹൻലാൽ തൂക്കിയോ… തീയേറ്ററുകളിൽ വിജയം കൊയ്ത് അഞ്ച് സിനിമകൾ

‘ജുലായി’, ‘സൺ ഓഫ് സത്യമൂർത്തി’, ‘അല വൈകുണ്ഡപുരമുലു’ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അല്ലു അർജുനും ത്രിവിക്രമും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ഇവരുടെ മുൻ ചിത്രമായ ‘അല വൈകുണ്ഠപുരമുലു’ ദക്ഷിണേന്ത്യയിൽ ഒട്ടേറെ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള നടനായ അല്ലു അർജൻ്റെ സിനിമയക്കായി മലയാളി സിനിമ ആസ്വാദകരും കാത്തിരിക്കാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News