
വർഷങ്ങളായി മലയാള സിനിമയിൽ സംവിധായകനും നടനായും നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് അൽത്താഫ് സലിം. അൽഫോൻസ് പുത്രന്‍റെ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമ’ത്തിലൂടെയാണ് അൽത്താഫിന്‍റെ മലയാള സിനിമയിലേക്കുള്ള എൻട്രി. ഇന്നത് എത്തി നിൽക്കുന്നത് ‘ഓടും കുതിര ചാടും കുതിര’ എന്ന ഫഹദ് നായകനായ ഓണച്ചിത്രത്തിന്‍റെ സംവിധാന പദവിയിലാണ്.
അൽത്താഫിന്‍റെ ആദ്യ സംവിധാനമായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സഖാവ്, ഓപ്പറേഷൻ ജാവ, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്, പ്രേമലു അടക്കമുള്ള സിനിമകളിലും അദ്ദേഹം വിവിധ വേഷങ്ങളിലെത്തി.
എന്നാൽ പലർക്കും അൽത്താഫ് സലിമെന്ന പേര് കേൾക്കുമ്പോഴേ ഓർമ വരുന്നത് പ്രേമത്തിലെ കഥാപാത്രമാണ്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ മനസിലേക്ക് കയറിക്കൂടാൻ സാധിച്ച അപൂർവ്വം നടന്മാരിൽ ഒരാളാണ് അൽതാഫ്.
ALSO READ; പിറന്നാള്‍ ദിനത്തില്‍ പ്രണയസാഫല്യം; തമിഴ് നടൻ വിശാലിൻ്റെ വിവാഹനിശ്ചയം നടന്നു, ചിത്രങ്ങള്‍
പ്രേമത്തിലെ തന്‍റെ റോളിനെ പറ്റി ഒരു റേഡിയോ അഭിമുഖത്തിൽ അദ്ദേഹം ഓർത്തെടുക്കുകയുണ്ടായി. ചിത്രത്തില്‍ നായികയായ മേരിയുടെ പുറകെ നടക്കുന്ന ഷറഫുദീന്‍റെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രത്തോട് പറയുന്ന ‘പെങ്ങന്മാര് ആരും ഉണ്ടായിരുന്നില്ലേ’ എന്ന ഡയലോഗ് അദ്ദേഹം ചിരിയോടെ ഓർത്തെടുത്തു.
സീനിന്‍റെ ഒരു ബ്രീഫ് മാത്രമേ തന്നിരുന്നുള്ളൂ എന്ന് പറഞ്ഞ അൽത്താഫ് ആ സീനുകളിൽ കൃത്യമായ ഡയലോഗൊന്നും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. ‘ട്യൂഷന്‍ കഴിഞ്ഞ് വരുന്നതാണ് സീൻ. ആ സമയത്ത് ചുറ്റും കുറച്ച് പൂവാലന്മാരുണ്ട്. അവർ പറയുന്നതിന്‍റെ ബാക്കിയായി നമ്മുടെ വായിൽ വരുന്ന മറുപടി നമ്മൾ കൊടുക്കണം. അപ്പോൾ തോന്നുന്നത് എന്തോ, അതാണ് ഡയലോഗ് – അൽത്താഫ് പറയുന്നു.
സീനിന്റെ ഒരു ഐഡിയ മാത്രമാണ് മനസിൽ ഉണ്ടായിരുന്നത്. തനിക്ക് തൊട്ട് മുമ്പ് സംസാരിച്ച ആളിന് മറുചോദ്യമെന്ന നിലക്കാണ് ആ വരികൾ മനസിലേക്ക് വന്നതെന്നും, അങ്ങനൊരു ഡയലോഗ് ആരും പ്രതീക്ഷിക്കില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. ‘ഓടും കുതിര ചാടും കുതിര’ എന്ന ഓണചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വേളയിലാണ് മലയാള സിനിമയിലെ തന്‍റെ ചിരിയുണർത്തുന്ന ഓർമകളുടെ കെട്ട് അദ്ദേഹം പൊട്ടിച്ചത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

