തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളില്‍ മുങ്ങി എഎംഎംഎ; പുതിയ പരാതി ഇങ്ങനെ

AMMA

താരസംഘടന എഎംഎംഎയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവാദങ്ങളും മുറുകുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാമേനോനെതിരായ കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തതിനു പിന്നാലെ പരാതിക്കാരനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ശ്വേതയ്‌ക്കെതിരെ മാര്‍ട്ടിന്‍ മേനാച്ചേരി നല്‍കിയ പരാതിയിലെ ഉള്ളടക്കം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി.

അമ്മയില്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ പുതിയ പരാതിയും കേസുമെല്ലാം ഉണ്ടായത്.അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചുവെന്നാണ് മാര്‍ട്ടിന്‍ മേനാച്ചേരി നല്‍കിയ പരാതിയിലെ ഉള്ളടക്കം. എന്നാല്‍ പരാതിയില്‍ പറയുന്ന  കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരന് നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ശ്വേതാമേനോന്‍റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യുകയായിരുന്നു.

ഇതിനു പിന്നാലെയാണ് പരാതിക്കാരനായ മാര്‍ട്ടിന്‍ മേനാച്ചേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ നിരൂപകനും കോഴിക്കോട് സ്വദേശിയുമായ സുധീഷ് പാറയില്‍ രംഗത്തെത്തിയത്.ശ്വേതയ്ക്കെതിരെ മാര്‍ട്ടിന്‍ മേനാച്ചേരി നല്‍കിയ പരാതിയിലെ ഉള്ളടക്കം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സുധീഷ് എറണാകുളം സെന്‍ട്രല്‍ പോലീസിന് പരാതി നല്‍കി.

അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ചെന്ന് ചൂണ്ടികാട്ടിയാണ് കഴിഞ്ഞ ദിവസം നടി ശ്വേതാ മേനോനെതിരെ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടി സിനിമകളിലും പരസ്യങ്ങളിലും നടി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി തിയ്യറ്ററുകളില്‍ പ്രദര്‍പ്പിച്ച സിനിമകളുടെ ചില ഭാഗങ്ങള്‍ ചൂണ്ടികാട്ടിയാണ് പരാതി.

ALSO READ : അശ്ലീല സിനിമ രംഗങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേത മേനോനെതിരെ കേസ്

പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, തുടങ്ങിയ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.കുപ്രസിദ്ധി നേടി നടി പണം സമ്പാദിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഐടി നിയമത്തിലെ 67 (എ) പ്രകാരവും, ഇമ്മോറല്‍ ട്രാഫിക് നിരോധന നിയമ പ്രകാരവുമാണ് കേസ്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി മത്സരിക്കുന്ന സാഹചര്യത്തിലാണ് കേസ് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News