റഫ ക്രോസിങിൽ സന്നദ്ധപ്രവർത്തകരെ സന്ദർശിച്ച് ഹോളിവുഡ് താരം ആഞ്ചലീന ജോളി

angelina joli visits gaza strip

ഹോളിവുഡ് താരവും ഓസ്കാർ ജേതാവുമായ ആഞ്ചലീന ജോളി വെള്ളിയാഴ്ച്ചയാണ് റാഫ ക്രോസിങ് സന്ദർശിച്ച് പ്രവർത്തകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. ​​ഗസയിൽ പ്രവർത്തിക്കുന്ന സഹായ സംഘടനകളുടെ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് ഇസ്രായേൽ തീരുമാനിച്ചിരിക്കുന്ന ഘട്ടത്തിലാണ് താരത്തിന്റെ സന്ദർശനം. ​

ഗസയിലേയ്ക്കുള്ള അവശ്യസാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെയർഹൗസും അവർ സന്ദർശിച്ചു. ​ഗസയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരോട് സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നു എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

Also read : ‘എന്നെ ഞാനാക്കിയ, സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും കരുത്തായിരുന്ന അമ്മ’: മോഹൻലാൽ

മരുന്നുകളും മറ്റ് വൈദ്യസഹായ ഉപകരണങ്ങളുമാണ് ഗസയിലേയ്ക്ക് പ്രവേശനം നിക്ഷേധിക്കപ്പെട്ട് വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്നത്. ഈ ആഴ്ച ആദ്യം തന്നെ രജിസ്ട്രേഷൻ പുതുക്കാത്ത അന്താരാഷ്ട്ര സഹായസംഘടനകളുടെ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു. ഗാസയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അവരുടെ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം നിബന്ധനകൾ ജീവനക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി സഹായസംഘടനകൾ ഇതിനോടകം തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News