പാട്ടിന്റെ വരികൾ കിട്ടിയിലെങ്കിൽ ചാറ്റ് ജിപിടിയാണ് സഹായിക്കുന്നത്: അനിരുദ്ധ്

Anirudh Ravichander

ഇന്ത്യൻ സിനിമാസംഗീത ലോകത്ത് ബ്ലോക്ക്ബസ്റ്ററുകൾ കൊണ്ട് തന്റേതായ ഇടം നേടിയ സം​​ഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഒരു സിനിമയുടെ നിലവാരത്തെ തോളിലേറ്റി ഉയർത്താൻ അനിരുദ്ധിന്റെ പാട്ടുകൾക്ക് സാധിച്ചിട്ടുണ്ട്. ത്രീ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അനിരുദ്ധ് ചുരുങ്ങിയ കാലം കൊണ്ട് തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

തന്റെ സംഗീതസംവിധാനത്തിന്റെ രീതിയെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോഴായിരുന്നു ചാറ്റ് ജിപിടി പാട്ടെഴുതാൻ ഉപയോ​ഗിക്കുന്നതിനെ പറ്റി അനിരുദ്ധ് പറഞ്ഞത്.

Also Read: സിനിമ കോൺക്ലേവിന് ഇന്ന് സമാപനം; സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

എട്ടുപേരുള്ള ടീമാണ് തന്റേതെന്നും ഒരുപാട് സമയമെടുത്താണ് ഓരോ വർക്കും ചെയ്യുന്നതെന്നും അനിരുദ്ധ് പറഞ്ഞു. എല്ലാവരുമായും ഡിസ്കസ് ചെയ്താണ് ട്യൂൺ ക്രിയേറ്റ് ചെയ്യുന്നത്, ടീമിലൊരാൾക്ക് ഇഷ്ടമായില്ലെങ്കിലും അത് മാറ്റി ചെയ്യുമെന്നും അനിരുദ്ധ് പറഞ്ഞു.

Also Read: ‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖം; അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’: മോഹന്‍ലാല്‍

ചാറ്റ് ജിപിടിയുടെ പ്രീമിയം മെമ്പർഷിപ്പ് എടുത്തിട്ടുണ്ടെന്നും പാട്ടിന്റെ വരികൾ കിട്ടിയില്ലെങ്കിൽ ചാറ്റ് ജിപിടിയുടെ സഹായം തേടുമെന്നും അനിരുദ്ധഅ പറഞ്ഞു. പാട്ടിന്റെ വരികൾ എഴുതുമ്പോൾ കൺഫ്യൂഷൻ വരാറുണ്ട്. ചിലപ്പോൾ അവസാനത്തെ രണ്ട് വരികൾ ഒക്കെ കിട്ടാതെ വരും അപ്പോൾ ചാറ്റ് ജിപിടിയോട് അത് മുഴുവനാക്കി തരാൻ പറയാറുണ്ടെന്നുമാണ് താരം വെളിപ്പെടുത്തിയത്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News