‘ആ നടന് നേരെ നടക്കാൻപോലും അറിയില്ലായിരുന്നു, ശരിക്കും ദേഷ്യംവന്നു’: വെളിപ്പെടുത്തി അനുരാഗ് കശ്യപ്

Anurag Kashyap

സംവിധായകനായും നടനായും തിളങ്ങിയ അനുരാഗ് കശ്യപിന് ബോളിവുഡിൽ എന്നപോലെ തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. തന്റെ പുതിയ ചിത്രമായ കെന്നഡിയുടെ റിലീസ് തിരക്കുകളിലാണ് അനുരാഗ് കശ്യപ് ഇപ്പോൾ. ഇപ്പോഴിതാ താരത്തിന്റെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്.

തന്നെ ഏറെ അസ്വസ്ഥനാക്കിയ ഒരു നടനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനുരാ​ഗ് കശ്യപിന്റെ തുറന്നുപറച്ചിൽ. വെറുതെ നടക്കുന്ന ഒരു രംഗം ചെയ്യാൻ നടൻ പല തവണ ടേക്കുകൾ എടുത്തെന്നും എന്നിട്ടും ശരിയായില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

ALSO READ: നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും; പ്രൊപ്പഗാണ്ട ഇവിടെ തകർന്നടിയും

അന്ന് ദേഷ്യം തോന്നിയെന്നും ആകെ അസ്വസ്ഥനായെന്നും അദ്ദേഹം പറയുന്നുണ്ട്. ഏതെങ്കിലും നടന്റെ കാര്യത്തിൽ പെട്ടുപോയ അവസ്ഥയുണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അനുരാ​ഗിന്റെ മറുപടി. വളരെ പരിമിതമായ സ്ഥലത്ത് അയാൾക്കത് എളുപ്പം ചെയ്യാൻ സാധിക്കുമായിരുന്നിട്ടും എന്തുകൊണ്ടോ കൈകാലുകൾ പോലും നിയന്ത്രണത്തിലായിരുന്നില്ലെന്ന് കശ്യപ് പറഞ്ഞു. ഒടുക്കം ഒരു ചോക്കെടുത്ത് ആ ഇടുങ്ങിയ നടപ്പാതയുടെ വശങ്ങളിലും ചുമരിലും സംവിധായകൻ അടയാളമിട്ടു.

ശേഷം ഈ ചോക്കിന്റെ അടയാളങ്ങൾ നിങ്ങളുടെ ദേഹത്തായാൽ താൻ വേറെ ആളെ നോക്കുമെന്നും പറഞ്ഞു. ഇതോടെയാണ് അയാൾ നേരെ നടന്നതെന്നും ചിരിച്ചുകൊണ്ട് കശ്യപ് പറയുന്നുണ്ട്. അതേസമയം കെന്നഡി ഒടിടിയായാണ് റിലീസ് ചെയ്യുന്നത്. 2023-ൽ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രമാണിത്. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും രാഹുൽ ഭട്ട്, സണ്ണി ലിയോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നിഷാഞ്ചി എന്ന ചിത്രമാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. 2025-ൽ ആയിരുന്നു ഈ സിനിമയുടെ റിലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News