
കേരളത്തെ മോശമായി ചിത്രീകരിച്ചിരിക്കുന്ന വിവാദ ചിത്രം കേരള സ്റ്റോറി 2-വിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കൊച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
“അർത്ഥവത്തായ കഥ പറയുന്നതിനുപകരം പ്രേക്ഷകരെ ഭിന്നിപ്പിക്കുക എന്നതാണ് ചിത്രത്തിന്റെ ലക്ഷ്യം. സ്ത്രീകളിൽ ഒരാളെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന വിവാദ രംഗവും ഇതിന്റെ ഉദാഹരണമാണ്. ആരാണ് അങ്ങനെ ബീഫ് കഴിക്കുന്നത്? കിച്ചടി പോലും ഇങ്ങനെ വിളമ്പില്ല. പണം സമ്പാദിക്കുന്നതാണ് സംവിധായകൻ്റെ ലക്ഷ്യം. ആളുകളെ ഭിന്നിപ്പിക്കാൻ മാത്രമാണ് ഇവർ ആഗ്രഹിക്കുന്നത്. ചലച്ചിത്രത്തിൻ്റെ സംവിധായകൻ അത്യാഗ്രഹിയാണ്.” അദ്ദേഹം പറഞ്ഞു.
Anurag Kashyap Slams ‘The Kerala Story 2’, Calls It ‘Toxic Propaganda’ pic.twitter.com/Wje3C6zZKo
— @TheQuotes (@thequotesnews) February 22, 2026
പട്ടിണി കിടന്നാലും ബീഫ് കഴിക്കില്ലെന്ന് പറയുന്ന പെൺകുട്ടിയെ പിടിച്ചുവെച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഈ രംഗത്തെ ട്രോളുകയാണ്. ആദ്യ ഭാഗത്തിന് പുരസ്കാരവും ലഭിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

