
സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ ദുരിതപൂർണമായ തന്റെ ബാല്യകാലത്തെ അനുഭവങ്ങളെ പറ്റി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. സ്കൂൾ ജീവിതം ആസ്വദിക്കാനോ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനോ ബാല്യകാലത്ത് തനിക്ക് സാധിച്ചിരുന്നില്ലെന്നും എ ആർ റഹ്മാൻ പറഞ്ഞു.
അമ്മയാണ് സംഗീതം പിന്തുടരാൻ പ്രേരിപ്പിച്ചതെന്നും ഒൻപത് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നും ചെറുപ്പകാലം അതിനാൽ സ്റ്റുഡിയോകളിലാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Also Read: വിശ്വസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷിന്; ആദ്യ 12 ഇൽ ഇടം നേടാതെ ഇന്ത്യ
ആത്മവിശ്വാസമുള്ള സ്ത്രീയായാണ് അമ്മയെ എ ആർ റഹ്മാൻ വിശേഷിപ്പിച്ചത്. എല്ലാ വേദനകളും അമ്മ ഏറ്റെടുത്തു, ഞങ്ങളെ സംരക്ഷിക്കാൻ അവർക്ക് വളരെയധികം വിഷമതകളിലൂടെ കടന്നുപോകേണ്ടിവന്നു. എല്ലാത്തരം അപമാനങ്ങളെയും ചെറുത്തുനിൽക്കുകയും ഒറ്റയ്ക്ക് ഞങ്ങളെ വളർത്തുകയും ചെയ്ത ശക്തയായ സ്ത്രീയായിരുന്നു അമ്മ എന്നും അഭിമുഖത്തിൽ എ ആർ റഹ്മാൻ പറഞ്ഞു.
അച്ഛന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ബാല്യകാലത്തെ തിക്തമായ അനുഭവത്തെപറ്റിയും അദ്ദേഹം പറഞ്ഞു. താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ഇറക്കി വിട്ടതിനെപറ്റിയും വാടക വീട് കണ്ടെത്തുന്നതിനായ അലഞ്ഞതിനെ പറ്റിയും അദ്ദേഹം ഓർമകൾ പങ്കുവെച്ചു. ജീവിതത്തിന്റെ ഇരുണ്ട വശത്തു നിന്നും അത് സൃഷ്ടിച്ച ആഘാത്തത്തിൽ നിന്ന് കരകയറാൻ ഒരുപാട് സമയമെടുത്തുവെന്നും എ ആർ റഹ്മാൻ പറഞ്ഞു.
Also Read: ധ്രുവിന്റെ ബൈസൺ ഉൾപ്പെടെ എത്തി; പുത്തൻ ഒടിടി റിലീസുകളറിയാം
തേരേ ഇഷ്ക് എന്ന ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന ആനന്ദ് എൽ റായിയുടെ ചിത്രമാണ് റഹ്മാന്റെ സംഗീതത്തിൽ ഇനി പുറത്തെത്താനുള്ളത്. നവംബർ 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

