“മനുഷ്യത്വം മരവിച്ചോ?” അമ്മയെക്കുറിച്ചുള്ള അർജുൻ കപൂറിന്റെ വികാരനിർഭരമായ പോസ്റ്റിന് താഴെയും സൈബർ ആക്രമണം; ചുട്ട മറുപടി നൽകി ചിന്മയി!

Chinmayi Sripada on Arjun Kapoor trolls

അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ വികാരാധീനനായി ബോളിവുഡ് താരം അർജുൻ കപൂർ പങ്കുവെച്ച കുറിപ്പും, അതിനെത്തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അന്തരിച്ച തന്റെ മാതാവ് മോണ ഷൗരി കപൂറിന്റെ ജന്മദിനത്തിൽ, ജീവിതം ഈയിടെയായി തന്നോട് അല്പം “ക്രൂരത” കാണിക്കുന്നുണ്ടെന്നും എങ്കിലും അമ്മ പഠിപ്പിച്ച കരുത്തോടെ താൻ പോരാടുമെന്നും താരം കുറിച്ചിരുന്നു.

എന്നാൽ ഈ വൈകാരിക നിമിഷത്തെപ്പോലും പരിഹസിക്കാനും താരത്തെ വ്യക്തിപരമായി അധിക്ഷേപിക്കാനും ഒരു വിഭാഗം സൈബർ ഉപയോക്താക്കൾ മുതിർന്നതാണ് വിവാദമായത്. അർജുനെതിരെയുള്ള ഈ നിരന്തരമായ വേട്ടയാടലിനെതിരെ പ്രശസ്ത ഗായിക ചിന്മയി ശ്രീപദ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

ALSO READ : ‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്ന് ശല്യപ്പെടുത്തുന്നു’; പരാതിയുമായി ആദിലയും നൂറയും

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ട് “ഈ പുരുഷന്മാർ വെറും ചവറുകളാണ്” എന്നാണ് ചിന്മയി കുറിച്ചത്. ഒരാളുടെ പരാജയങ്ങളെയും വ്യക്തിത്വത്തെയും നിലനിൽപ്പിനെത്തന്നെയും നിരന്തരം പരിഹസിക്കുന്നത് ‘തമാശ’ അല്ലെന്നും, അത് വൈകാരികമായ ക്രൂരതയാണെന്നും ചിന്മയി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. മാസങ്ങളോളം ഒരാളെ പരസ്യമായി വേട്ടയാടിയിട്ട്, നാളെ അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കുറ്റം ചുമത്താൻ ഏതെങ്കിലും സ്ത്രീകളെ (കാമുകിയോ മുൻ പങ്കാളിയോ) തിരയുന്ന ഇക്കൂട്ടരുടെ മനോഭാവത്തെയും ചിന്മയി രൂക്ഷമായി വിമർശിച്ചു.

ALSO READ : ബേബി ഗേൾ മുതൽ രാജാസാബും കോൺജുറിംഗും വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകളെ പറ്റി അറിയാം

അമ്മയ്ക്കായുള്ള അർജുന്റെ കുറിപ്പിൽ തന്റെ ജീവിതത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അമ്മ നൽകിയ മാന്യതയും അന്തസ്സും കൈവിടാതെ തന്നെ പ്രതിസന്ധികളെ നേരിടുമെന്ന് അദ്ദേഹം കുറിച്ചപ്പോൾ, ആരാധകരും സഹപ്രവർത്തകരും താരത്തിന് വലിയ പിന്തുണയാണ് നൽകുന്നത്. സോഷ്യൽ മീഡിയയിലെ വിദ്വേഷം ഒരാളുടെ മാനസികാരോഗ്യത്തെ എത്രത്തോളം തകർക്കുമെന്ന ഗൗരവകരമായ ചർച്ചകൾക്കും ചിന്മയിയുടെ ഈ ഇടപെടൽ കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News