
ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജില്‍ ആയുഷ്മാൻ ഖുറാന – സാറാ അലി ഖാൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘പതി, പത്നി ഔർ വോ 2’ സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബിആർ ചോപ്ര ഫിലിംസിന്റെ ബാനര്‍ ഹെഡ് സൊഹൈബ് സോളാപൂർവാലെ ആണ് ആക്രമണത്തിനിരയായത്.
ഓഗസ്റ്റ് 27-ന് തോൺഹിൽ റോഡിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.
പ്രദേശവാസികളാണ് ആക്രമിച്ചതെന്ന് റിപ്പോർട്ടുണ്ട്. അടുത്ത ദിവസം തന്നെ കമ്പനിയുടെ ലൈൻ പ്രൊഡ്യൂസർ സൗരഭ് തിവാരി സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പരാതിക്ക് പിന്നാലെ പ്രയാഗ്‌രാജ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അഭിജിത് കുമാർ, പ്രതി മെറാജ് അലിയെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

