‘വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായം’; പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആസിഫ് അലി

ASIF ALI + AMMA

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എ എം എം എ ഭാരവാഹികളെ അഭിനന്ദിച്ച് ​നടൻ ആസിഫ് അലി. അമ്മയിലെ മാറ്റം നല്ലതിനാണെന്ന് ആസിഫ് അലി പറഞ്ഞു. വനിതകൾ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമാണ്. പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ കാലയളവിൽ ചിലർ സംഘടനയിൽ മാറിനിന്നിരുന്നു.

അവരെയും തിരികെ കൊണ്ടുവരണമെന്നും ആസിഫ് അലി അഭിപ്രായപ്പെട്ടു. അമ്മ എന്നത് ഒരു കുടുംബമാണ്. ആ കുടുംബത്തിൽ നിന്ന് ആർക്കും വിട്ടുനിൽക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; വർക്കലയിൽ അങ്കണവാടി കുട്ടികളെ കൊണ്ട് രാഖി കെട്ടിപ്പിച്ച സംഭവം; പരാതി നൽകി ഡിവൈഎഫ്ഐ

ചരിത്രം കുറിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ എ എം എം എയുടെ തലപ്പത്തേക്ക് ഒരു വനിതയെത്തിയത്. ഇരുപത് വോട്ടിനായിരുന്നു ശ്വേതാ മേനോന്‍റെ വിജയം. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 298 പേരാണ് വോട്ട് ചെയ്തത്.

നേരത്തെ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങൾ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പുതിയ ഭാരവാഹിത്വത്തിന് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News