നോക്കണ്ട, ‘ടിക്കിടാക്ക’ ടീസറില്ല; കൊല്ലം കൊല്ലം ടീസർ ഇറക്കാൻ ഭ്രാന്താണോയെന്ന് ആസിഫ് അലി! ഡെൻവർ പൊളിയെന്ന് ആരാധകർ

Asif Ali Tiki Taka teaser

മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ അഭിനേതാവാണ് ആസിഫ് അലി. താരത്തിന്റെ ആരാധക‌ർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ടിക്കിടാക്ക’. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കുമായി ആകാംക്ഷാപൂ‌ർവമാണ് ആരാധക‌‍ർ കാത്തിരിക്കാറ്.

കഴിഞ്ഞ ദിവസം ആസിഫ് അലിയുടെ പിറന്നാളായിരുന്നു. ഒരു വശത്ത് താരത്തിന് ആശംസകൾ നേരുമ്പോഴും ആരാധകർ ‘ടിക്കിടാക്ക’ അപ്ഡേറ്റും തിരയുന്നുണ്ടായിരുന്നു. എന്നാൽ മറ്റൊരു സർപ്രൈസാണ് ചിത്രത്തിന്റെ അണിയറക്കാർ സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. ടീസർ റിലീസ് ചെയ്യാത്തതിൽ നിരാശരായ ആരാധകർക്ക് രസകരവും എന്നാൽ വ്യക്തവുമായ മറുപടി ആസിഫ് അലി തന്നെ നൽകി.

“എല്ലാ കൊല്ലവും ടീസർ ഇറക്കാൻ എനിക്കെന്താ ഭ്രാന്താണോ?” എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ താരം ചോദിച്ചത്. ഓരോ ജന്മദിനത്തിലും അപ്‌ഡേറ്റുകൾ നൽകുന്ന പതിവ് ഇത്തവണ വേണ്ടെന്ന് വെച്ചതിനെക്കുറിച്ചാണ് താരം രസകരമായി പറഞ്ഞുവെച്ചത്. ജോൺ ഡെൻവർ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് വേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് ആസിഫ് ഇപ്പോൾ.

ALSO READ: ‘ലൂസിഫർ’ നഷ്ടമായതിന് പിന്നാലെ വിരമിക്കാൻ തീരുമാനിച്ചിരുന്നു, തിരിച്ചുവരവിന് കാരണം മമ്മൂട്ടി: ഓർമ പങ്കുവെച്ച് മധു

സിനിമാചിത്രീകരണം അവസാന ഘട്ടത്തിലാണെന്നും തന്റെ കരിയറിലെ ഏറ്റവും ക്ഷീണിപ്പിച്ച ജന്മദിനമായിരുന്നു ഇതെന്നും ആസിഫ് അലി പറഞ്ഞിരുന്നു. രോഹിത് വി എസ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ടിക്കി ടാക്കയുടെ നിർമാണത്തിൽ ടി-സീരീസും പനോരമ സ്റ്റുഡിയോസും പങ്കാളികളാണ്.

ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറായ ചിത്രത്തിലെ, തന്റെ കഥാപാത്രത്തിനായി വലിയ ശാരീരിക മാറ്റങ്ങളാണ് ആസിഫ് വരുത്തിയിരിക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഈ സിനിമയുടെ പ്രധാന ആകർഷണമാണ്. സിനിമയുടെ അവസാന വട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം. വൈകാതെ തന്നെ സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങൾ അണിയറ പ്രവ‌ർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News