‘ആ സിനിമയില്‍ സുബീൻ്റെ ശബ്ദം ഡബ്ബ് ചെയ്യാൻ സാധിച്ചില്ല’: അവസാന ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് ഭാര്യ ഗരിമ

Zubeen GArg

സിംഗപ്പൂരില്‍ സ്കൂബാ ഡൈവിങ്ങിനിടെയുള്ള അപകടത്തില്‍ മരിച്ച സുബിൻ ഗാര്‍ഗിനെക്കുറിച്ച് ഭാര്യ ഗരിമ സൈകിയ ഗാര്‍ഗ്. പൂര്‍ത്തിയാക്കാത്ത വര്‍ക്കുകളെക്കുറിച്ച് അവര്‍ തുറന്നു പറഞ്ഞു. അവസാന ചിത്രം പൂര്‍ത്തിയാക്കാതെയാണ് അദ്ദേഹം മടങ്ങിയതെന്ന് അവര്‍ പറഞ്ഞു.

ഒക്ടോബര്‍ 24 ന് റിലീസ് ചെയ്യാനിരുന്ന ‘റോയ് റോയ് ബിനാലെ’യുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാൻ ക‍ഴിയാത്തതാണ് വിഷമമെന്ന് അവര്‍ പറഞ്ഞു. അത് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പേരും ചേര്‍ന്ന് ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. സുബിൻ്റെ അവസാന സിനിമയായിരുന്നു അത്. ഒക്ടോബര്‍ 31 ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെന്ന് ഗരിമ പറയുന്നു.

ALSO READ: നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ ക‍ബളിപ്പിച്ച് 42 ലക്ഷം തട്ടിയെടുത്തതായി പരാതി: വീട്ടുജോലിക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

ഡബ്ബിങ് പൂര്‍ത്തിയാക്കാൻ ക‍ഴിയാത്തതാണ് ഒരേയൊരു വിഷമമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സംഗീത പ്രണയകഥയാണിത്. അദ്ദേഹത്തിൻ്റെ ശബ്ദം ഡബ്ബ് ചെയ്യാത്തതാണ് ഒരേയൊരു പോരായ്മയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അ​സ​മീ​സ്, ബം​ഗാ​ളി, ഹി​ന്ദി തു​ട​ങ്ങിയ നി​ര​വ​ധി ഭാ​ഷ​ക​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച ​ഗാ​യ​ക​നാ​ണ് സു​ബീ​ൻ ​ഗാ​ർ​​ഗ്. ക‍ഴിഞ്ഞ ദിവസം ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വിലാപയാത്ര സുബിൻ ഗാര്‍ഗിൻ്റേതാണെന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News