
റുസ്സോ ബ്രദേഴ്‌സിന്റെ അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെതായി ഇതുവരെ രണ്ട് ടീസറുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതിൽ അവഞ്ചേഴിസിലെ ക്രിസ് ഇവാൻസിന്റെ സ്റ്റീവ് റോജേഴ്‌സ് അഥവാ ക്യാപ്റ്റൻ അമേരിക്ക , ക്രിസ് ഹെംസ്‌വർത്തിന്റെ തോർ എന്നിവർ ചിത്രത്തിലുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇപ്പോൾ പുറത്തിറങ്ങിയ മൂന്നാമത്തെ ടീസറിൽ ഡൂംസ്‌ഡേയിൽ എക്‌സ്-മെൻ ന്റെ സാന്നിധ്യവും സ്ഥിരീകരിക്കുന്നു. എക്സ്-മാൻഷനിൽ സംഭവിച്ച നാശനഷ്ടങ്ങൾ അളക്കുന്ന ചാൾസ് സേവ്യറിനെ ടീസറിൽ കാണാൻ സാധിക്കും. മാഗ്നെറ്റോ ആയി ചാൾസ് ചെസ് കളിക്കുന്നതും ടീസറിൽ കാണാൻ സാധിക്കും. സൈക്ലോപ്‌സിനെയും ടീസറിൽ കാണാൻ സാധിക്കും.

അവഞ്ചേഴ്സ്: ഡൂംസ്‌ഡേ മറ്റ് ഏതൊക്കെ എക്സ്മെൻ കഥാപാത്രങ്ങൾ ഉണ്ടാകും എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഡെഡ്‌പൂൾ & വോൾവറിനിൽ എത്തിയ ഹ്യൂ ജാക്ക്മാന്റെ ലോഗൻ അവഞ്ചേഴ്സ് ഡുംസ്ഡേയിൽ ഉണ്ടായിരിക്കും എന്ന റൂമറുകൾ പ്രചരിക്കുന്നുണ്ട്.
2026 ഡിസംബർ 18 നാണ് മാർവെലിന്റെ അവഞ്ചേഴ്സ്: ഡൂംസ്ഡേ തിയേറ്ററുകളിൽ റിലീസ് ആകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

