‘ചുമ്മാ സ്‌ക്രീനിൽ കിടന്ന് ചാടിയിട്ട് കാര്യമില്ല സാർ…’; ബാഗി 4 ന് ട്രോൾ മ‍ഴ, ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ചിത്രം

baaghi 4 boxoffice collection

ബോളിവുഡ് ആക്ഷൻ താരം ടൈഗർ ഷ്രോഫിന്‍റെ ബാഗി 4 ന് സോഷ്യൽ മീഡിയയിൽ ട്രോൾ മ‍ഴ. ഫ്രാഞ്ചൈസിൽ ഏറ്റവും കുറവ് കളക്ഷൻ നേടുന്ന ചിത്രമായി മാറിയതിന് തൊട്ടുപിന്നാലെയാണ്, നിരവധി പ്രേക്ഷകർ എക്‌സിൽ അടക്കം തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചത്. സീരീസിലെ നാലാമത്തെ ആക്ഷൻ-ത്രില്ലറായ ചിത്രം മൂന്ന് ദിവസം കൊണ്ട് 31 കോടി രൂപയാണ് കളക്ഷൻ നേടിയത്. എ ഹർഷ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 12 കോടിയും വീക്കെൻഡിൽ 10 കോടിയും നേടിയിരുന്നു. 2020 ൽ പുറത്തിറങ്ങിയ ‘ബാഗി 3’ ആദ്യ വാരാന്ത്യത്തിൽ ഏകദേശം 53 കോടി രൂപയും, 2018 ൽ ഇറങ്ങിയ ‘ബാഗി 2’ 71.1 കോടിയും നേടിയ സ്ഥാനത്താണ് മുപ്പത്തൊന്ന് കോടിയിലേക്കുള്ള ഈ കൂപ്പുകുത്തൽ.

ALSO READ; ഇന്റർനാഷണൽ സ്പൈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സ്പൈ ചിത്രം: ഏക് ദ ടൈഗർ

‘ബാഗി 4’ ന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മോശം പ്രതികരണമാണുണ്ടായത്. ശക്തമായ തിരക്കഥയുടെയോ മികച്ച അഭിനയത്തിന്‍റെയോ പിന്തുണയില്ലാതെ, വെറും ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ കബളിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് എക്‌സിൽ ഒരാൾ കുറിച്ചു. ‘ചുമ്മാ സ്‌ക്രീനിൽ കിടന്ന് ആക്ഷനുകൾ കാണിച്ചിട്ട് കാര്യമില്ല സാർ’ എന്നാണ് മറ്റൊരാൾ കുറിച്ചത്. അനാവശ്യമായി ഗാനങ്ങൾ കുത്തിക്കയറ്റിയെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്.

സാജിദ് നദിയാദ്‌വാല നിർമ്മിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, ശ്രേയസ് തൽപാഡെ, ഹർനാസ് സന്ധു, സോനം ബജ്‌വ എന്നിങ്ങനെ വൻതാര നിര പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News