
സിനിമാപ്രേമികൾ എറെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ദാ ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് വലിയൊരു അപ്ഡേഷനാണ് വന്നിരിക്കുന്നത്. സിനിമയിൽ തെലുങ്ക് സൂപ്പർതാരം ബാലയ്യ അഭിനയിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നേരത്തെ നന്ദമൂരി ബാലകൃഷ്‌ണ ഒരു കാമിയോ റോളിലെത്തുമെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നടൻ സിനിമയിൽ നിന്ന് പിന്മാറിയെന്ന വിവരങ്ങളാണ് എത്തുന്നത്. താരം കമ്മിറ്റ് ചെയ്ത മറ്റ് സിനിമകളുടെ തിരക്ക് കാരണമാണ് ഈ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ.
സിനിമയുടെ ഒന്നാം ഭാഗത്തിലും നടൻ ബാലയ്യയെ എത്തിക്കാൻ അലോചിച്ചിരുന്നുവെന്നും പിന്നീട് അത് നടക്കാതെ പോയി എന്നും സംവിധായകൻ നെൽസൺ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട ആ അവസരം ഇക്കുറി ബാലയ്യ തിരിച്ച് പിടിച്ചിരിക്കുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ അതെല്ലാം തെറ്റിച്ച് കൊണ്ട് ബാലയ്യ ഉണ്ടാകില്ല എന്ന വാർത്ത സിനിമാപ്രേമികളെ നിരാശയാക്കിയിട്ടുണ്ട്. പകരം ഇനി റോൾ ആരാകും ചെയ്യുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
ALSO READ: IMDBയുടെ ഹിറ്റ് ലിസ്റ്റില്‍ ഇവര്‍: ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടം നേടി രാഹുല്‍ സദാശിവനും കല്യാണി പ്രിയദര്‍ശനും
ഈ വർഷം ജനുവരിയിലാണ് പ്രൊമോ വീഡിയോയിലൂടെ ജയിലർ 2ന്റെ അനൗൺസ്മെന്റ് നടന്നത്. പിന്നാലെ മാർച്ചിൽ സിനിമയുടെ ഷൂട്ടിങും ആരംഭിച്ചു. 2023-ലാണ് ജയിലർ റിലീസ് ആകുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടിയിലേറെ കളക്ഷൻ നേടിയിരുന്നു. ജയിലറിന്റെ ആദ്യ ഭാഗത്തിൽ മോഹൻലാൽ, കന്നഡ നടൻ ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് എന്നിവർ കാമിയോ റോളുകളിൽ എത്തിയിരുന്നു. നടൻ വിനായകൻ്റെ വില്ലൻ വേഷം സെപ്പറേറ്റ് ഫാൻ ബേസ് ഉള്ള ഒരു കഥാപാത്രമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

